നിലമ്പൂര്‍ ഏറ്റുമുട്ടലിന് ഇന്ന് ഒരു വര്‍ഷം

Friday 24 November 2017 2:30 am IST

കോഴിക്കോട്: നിലമ്പൂര്‍ ഏറ്റുമുട്ടലിന് ഇന്ന്് ഒരു വര്‍ഷം തികയുന്നു. നിലമ്പൂരിലെ കരുളായി വനമേഖലയില്‍ സിപിഐ മാവോയിസ്റ്റ് കേന്ദ്ര കമ്മിറ്റി അംഗം കുപ്പു ദേവരാജും അജിതയുമാണ് കഴിഞ്ഞ നവംബര്‍ 24ന് പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. വലിയ വിവാദങ്ങള്‍ക്കിട നല്‍കിയ ഏറ്റുമുട്ടലിന്റെ വാര്‍ഷികം കണക്കിലെടുത്ത് വലിയ സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

മാവോയിസ്റ്റുകള്‍ തിരിച്ചടിച്ചേക്കാമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുമുണ്ടായിരുന്നു.
കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി, പെരുവണ്ണാമൂഴി, വളയം, തൊട്ടില്‍പാലം തുടങ്ങിയ സ്‌റ്റേഷനുകള്‍ക്ക് പ്രത്യേക സുരക്ഷയുണ്ട്. നിലമ്പൂര്‍, പൂക്കോട്ടുംപാടം, വഴിക്കടവ്, എടക്കര പോത്തുകല്‍, കരുവാരകുണ്ട്, കാളികാവ് സ്‌റ്റേഷനുകളില്‍ കൂടുതല്‍ സേനയെ വിന്യസിച്ചിട്ടുമുണ്ട്. വയനാട്ടില്‍ പുല്‍പ്പളളി, തിരുനെല്ലി, കേണിച്ചിറ, വെളളമുണ്ട സ്‌റ്റേഷനുകള്‍ക്കും സുരക്ഷ ഏര്‍പ്പെടുത്തി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.