യുവാവ് തൂങ്ങി മരിച്ച നിലയില്‍

Thursday 23 November 2017 10:18 pm IST

താമരശ്ശേരി: കാരാടിയില്‍ യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വയനാട് പടിഞ്ഞാറത്തറ സ്വദേശിയായ കെ വി തോമസിന്റെ മകന്‍ ടോണി (25)യുടെ മൃതദേഹമാണ് വട്ടക്കുണ്ട് പാലത്തിന് സമീപത്തെ മരത്തില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.ഇന്നലെ രാവിലെ ആറുമണിയോടെ സമീപത്തെ ബേക്കറി നിര്‍മ്മാണ യൂണിറ്റിലെ ജീവനക്കാരാണ് മൃതദേഹം കണ്ടത്.താമരശ്ശേരി പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് തയ്യാറാക്കി മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. അരയില്‍ സൂക്ഷിച്ച സര്‍ട്ടിഫിക്കറ്റുകളില്‍ നിന്നാണ് ആളെ തിരിച്ചറിഞ്ഞത്. തുടര്‍ന്ന് വിവരം വൈത്തിരി പോലീസില്‍ അറിയിക്കുകയായിരുന്നു. പെരുവണ്ണാമുഴി സ്വദേശിനിയായ മാതാവുമായി അകല്‍ച്ചയിലായതിനാല്‍ പിതാവ് തോമസും ടോണിയും പടിഞ്ഞാറത്തറയില്‍ വാടകക്ക് താമസിക്കുകയാണെന്നാണ് പോലീസിന് വിവരം ലഭിച്ചത്. ടോണിയെ ഏതാനും ദിവസമായി താമരശ്ശേരിയിലും പരിസരങ്ങളിലും കണ്ടിരുന്നതായി നാട്ടുകാര്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.