സാമ്പത്തിക സംവരണം രാഷ്ട്രീയ തട്ടിപ്പ്: വെള്ളാപ്പള്ളി

Friday 24 November 2017 2:30 am IST

കൊച്ചി: ദേവസ്വം ബോര്‍ഡില്‍ സാമ്പത്തിക സംവരണം നടപ്പാക്കാനുള്ള സംസ്ഥാന സര്‍ക്കാറിന്റെ തീരുമാനം നിയമവിരുദ്ധവും മുന്നാക്കക്കാരെ കബളിപ്പിക്കുന്ന രാഷ്ട്രീയ തട്ടിപ്പുമാണെന്ന് എസ്എന്‍ഡിപിയോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.

ദേവസ്വം ബോര്‍ഡില്‍ 90 ശതമാനവും ജനസംഖ്യയില്‍ 12 ശതമാനമുള്ള മുന്നാക്ക സമുദായത്തില്‍പ്പെട്ടവരാണ്. അവര്‍ക്ക് 10 ശതമാനം കൂടി സംവരണം അനുവദിച്ചതിലൂടെ സംസ്ഥാന സര്‍ക്കാരിന്റെ പിന്നാക്ക ആഭിമുഖ്യമില്ലായ്മയാണ് കാണിക്കുന്നത്.
സാമ്പത്തിക സംവരണം ഭരണഘടനാ വിരുദ്ധമാണെന്ന് സുപ്രീംകോടതി വിധിയുള്ളതാണ്. അതുകൊണ്ടുതന്നെ അത് നടപ്പാക്കാനാകില്ലെന്ന് സര്‍ക്കാറിന് പൂര്‍ണ ബോധ്യമുണ്ട്. മുന്നാക്ക വിഭാഗത്തിന്റെ കണ്ണില്‍പ്പൊടിയിടാനാണിത്.

സാമൂഹ്യമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കാണ് ഭരണഘടനയില്‍ സംവരണം നല്‍കാന്‍ പറയുന്നത്. സാമ്പത്തികം മാത്രം സംവരണത്തിന് അടിസ്ഥാനമാക്കാനാവില്ല. സാമൂഹ്യമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് പോലും സര്‍വീസില്‍ മതിയായ പ്രാതിനിധ്യമില്ലെങ്കിലേ സംവരണം ലഭിക്കുകയുള്ളൂ. സുപ്രീം കോടതിയുടെ ഈ വിധി കേരള സര്‍ക്കാറിനും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനും ബാധകമാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.