കൊച്ചി : വാളയാര്‍ പീഡനക്കേസിലെ രണ്ട് പ്രതികള്‍ക്ക് പാലക്കാട് അഡി. സെഷന്‍സ് കോടതി അനുവദിച്ച ജാമ്യം ഹൈക്കോടതി റദ്ദാക്കി. ഒന്നാം പ്രതി വലിയ മധുവെന്ന മധു, മൂന്നാം പ്രതി പ്രദീപ് എന്നിവരുടെ ജാമ്യമാണ് ഹൈക്കോടതി റദ്ദാക്കിയത്.
പ്രതികള്‍ ജാമ്യം നേടി പുറത്ത് നിന്നാല്‍ സാക്ഷികളെ സ്വാധീനിക്കാനിടയുണ്ടെന്ന് കാണിച്ച് സര്‍ക്കാര്‍ നല്കിയ അപ്പീലിലാണ് നടപടി. വാളയാറില്‍ ഒമ്പതും പതിമൂന്നും വയസുള്ള പെണ്‍കുട്ടികള്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവം അന്വേഷിച്ചപ്പോഴാണ് പീഡന വിവരം പുറത്തായത്. പതിമൂന്നു വയസുകാരി ജനുവരി 13 നും ഒമ്പത് വയസുകാരി മാര്‍ച്ച് നാലിനുമാണ് മരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: