കൊല്‍ക്കത്ത: ടിബറ്റിന്റെ വികസനത്തിന് ചൈനയോടൊപ്പം നില്‍ക്കേണ്ടത് ആവശ്യമാണെന്ന് ടിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമ. ചൈനയോടൊപ്പം നില്‍ക്കാനാണ് ടിബറ്റുകാര്‍ ആഗ്രഹിക്കുന്നത്.
മറിച്ച് സ്വാതന്ത്രത്തിനു വേണ്ടി മുറവിളി കൂട്ടേണ്ടതില്ലെന്നും ഇന്ത്യന്‍ ചേമ്പര്‍ ഓഫ് കൊമേഴ്സ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ ലാമ പറഞ്ഞു.
ചൈനയുമായുള്ള അസ്വാരസ്യം ടിബറ്റിന്റെ വികസനത്തെയാണ് ബാധിക്കുന്നത്.ടിബറ്റിന്റെ പൈതൃകം ചൈന അംഗീകരിക്കാന്‍ തയാറായാല്‍ ഇത് സാധ്യമാകും. കഴിഞ്ഞത് കഴിഞ്ഞു ഇനി ഭാവിയെക്കുറിച്ചാണ് ആലോചിക്കേണ്ടത് ലാമ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: