തലശ്ശേരി: ജനറല്‍ ആശുപത്രിയിലെ ഓപ്പറേഷന് തീയറ്ററില്‍ ഡ്യൂട്ടി ചെയ്യവേ എല്ല് രോഗവിദഗ്ദന്‍ ഡോ.രാജീവ് രാഘവനെ കൈയ്യേറ്റം ചെയ്തുവെന്ന കേസില്‍ ജാമ്യമില്ലാ വകുപ്പില്‍ തലശ്ശേരി പോലീസ് കേസെടുത്തു. കതിരൂര്‍ തരുവണത്തെരുവിലെ തെരുപറമ്പത്ത് രമേഷ് ബാബു (35), സഹോദരിയുടെ മകന് രജീഷ് (25) എന്നിവര്‍ക്കെതിരെ ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തിയതിന് ഇന്ത്യന്‍ ശിക്ഷാനിയമം 342 വകുപ്പിലും ആശുപത്രികര്ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയുന്ന 2012 ലെ പ്രത്യേക നിയമം 4 ല്‍ 1 വകുപ്പിലുമാണ് കേസെടുത്തത്. പ്രശ്നം രമ്യതയിലെത്തിക്കാന്‍ പൊതുപ്രവര്‍ത്തകരും രാഷ്ട്രിയ നേതാക്കളും ഇടപെട്ടിരുന്നുവെങ്കിലും ആശുപത്രി അധികൃതര്‍ വഴങ്ങിയില്ല. പോലീസ് കേസെടുത്ത് അറസ്റ്റ് ചെയ്യുന്നില്ലെങ്കില്‍ പണിമുടക്കം നടത്തി ജനറല്‍ ആശുപത്രി പ്രവര്‍ത്തനം സ്തംഭിപ്പിക്കാനും ഡോക്ടര്‍മാരും ജീവനക്കാരും തയ്യാറെടുത്തിരുന്നു. ഇതോടെയാണ് കസ്റ്റഡിയിലെടുത്ത പ്രതികള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പില്‍ കേസെടുത്ത് അറസ്റ്റ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: