ചെറുപുഴ: അമിത വേഗത്തില്‍ വന്ന ടെംമ്പോ ട്രാവലര്‍ വിദ്യാര്‍ഥിയെ ഇടിച്ച് തെറിപ്പിച്ചു. ഇന്നലെ വൈകുന്നേരം നാല് മണിയോട ചെറുപുഴ സെന്റ് ജോസഫ് ഹയര്‍ സെക്കന്ററി സ്കൂളിന് സമീപത്തായിരുന്നു അപകടം. സ്കൂള്‍ വിട്ടസമയത്ത് ചെറുപുഴ തിരുമേനി ഭാഗത്തു നിന്നും ചെറുപുഴയിലേക്ക് അമിത വേഗതയില്‍ വന്ന ടെംമ്പോ ട്രാവലര്‍ ചെറുപുഴ സെന്റ് ജോസഫ് ഹയര്‍ സെക്കന്ററി സ്കൂള്‍ വിദ്യാര്‍ഥി ദേവദര്‍ശ് ദിനേശിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. അമിതവേഗത കൂടാതെ തെറ്റായ ദിശയിലായിരുന്നു ട്രാവലര്‍ വന്നതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. കുട്ടിയെ ഉടന്‍ തന്നെ ചെറുപുഴ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല. അപകടമുണ്ടാക്കിയ വാഹനവും െ്രെഡവറെയും ചെറുപുഴ പോലീസ് കസ്റ്റഡിയിലെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: