തളിപ്പറമ്പ്: ഉത്തരകേരളത്തിലെ പ്രസിദ്ധ നാഗക്ഷേത്രമായ കരിപ്പാല്‍ നാഗത്തിന്റെയും സോമേശ്വരി ക്ഷേത്രത്തിന്റെയും മൂലസ്ഥാനമായ കരിപ്പാല്‍ തറവാട് ധര്‍മ്മദൈവസ്ഥാനം സോമേശ്വരി ക്ഷേത്രത്തിലെ ധര്മ്മദൈവസ്ഥാന പ്രതിഷ്ഠാകര്‍മ്മവും കളിയാട്ടവും ഇന്ന് മുതല്‍ 27 വരെ നടക്കും. ക്ഷേത്രം തന്ത്രി നെല്ലിയോട്ട് മന വിഷ്ണുനമ്പൂതിരിയുടെ കാര്‍മ്മികത്വത്തിലാണ് പ്രതിഷ്ഠാകര്‍മ്മം. 26 ന് രാവിലെ 10.11 നും 12.00 മണിക്കും ഇടയിലാണ് പ്രതിഷ്ഠ. 26 ന് വൈകുന്നേരം വിഷ്ണുമൂര്‍ത്തിയുടെയും തായ്പ്പരദേവതയുടെയും തിരുമുടി ഉയരും. 24 ന് വൈകുന്നേരം കലവറ നിറക്കല്‍ ഘോഷയാത്ര, 5 ന് സാംസ്കാരിക സമ്മേളനം, 25 ന് രാവിലെ മുതല്‍ വിവിധ പൂജകള്‍, വൈകുന്നേരം മാതൃസംഗമം, 26 ന് രാവിലെ 7 മണിക്ക് അഷ്ടദ്രവ്യമഹാഗണപതിഹോമം, വൈകുന്നേരം 4 മണിക്ക് മതസൗഹാര്‍ദ്ദ സദസ്സ് എന്നിവ നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: