കണ്ണൂര്‍: കേരള സ്കൂള്‍ ഓഫ് ആര്‍ട്സ് 1992-1994 ബാച്ചിലെ കലാകാരന്മാരുടെ ഒത്തുചേരലിന്റെ ഭാഗമായി 25 മുതല്‍ 27 വരെ ആര്‍ട്ട്-25 എന്ന പേരില്‍ ചിത്രപ്രദര്‍ശനം നടത്തും. കാള്‍ടെക്സിലെ മോഹന്‍ ചാലാട് മെമ്മോറിയല്‍ ആര്‍ട്ട് ഗാലറിയിലാണ് പ്രദര്‍ശനം നടക്കുക. വാട്ടര്‍ കളര്‍, അക്രലിക് കളര്‍, ഓയില്‍ കളര്‍ തുടങ്ങിയ മാധ്യമങ്ങളില്‍ തയ്യാറാക്കുന്ന ചിത്രങ്ങളാണ് പ്രദര്‍ശനത്തില്‍ കാഴ്ചവെക്കുക. രാവിലെ 10 മുതല്‍ വൈകുന്നേരം 6.30 വരെ നടക്കുന്ന പ്രദര്‍ശനത്തില്‍ കലാ സാംസ്കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: