പയ്യന്നൂര്‍: തായിനേരി മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തില്‍ 2018 ഫിബ്രുവരി 6 മുതല്‍ 9 വരെ നടക്കുന്ന പെരുങ്കളിയാട്ടത്തിന്റെ ഭാഗമായി 25 ന് ഉച്ചയ്ക്ക് 2.30 ന് ആചാര്യ വന്ദനം നടക്കും. മുച്ചിലോട്ട് കാവുകളിലെയും പരിസര ക്ഷേത്രങ്ങളിലെയും സ്ഥാനികരെ ആദരിക്കും. ക്ഷേത്രം ഭണ്ഡാരപ്പുരയില്‍ നടക്കുന്ന ചടങ്ങ് കരിവെള്ളൂര്‍ വലിയച്ഛന് വി.പ്രമോദ് കോമരം ഉദ്ഘാടനം ചെയ്യും. സംഘാടക സമിതി ചെയര്മാന് ഇ.കെ.പൊതുവാള് അധ്യക്ഷത വഹിക്കും. എ.കെ.ഉണ്ണികൃഷ്ണണന്‍, മോഹനന് കരിമ്പം, രാജീവ് ചെമ്മഞ്ചേരി, കുഞ്ഞിരാമന് അന്തിത്തിരിയന്, വെള്ളിക്കോത്ത് കുമാരന് കോമരം, പി.ചാത്തുക്കുട്ടി കാരണവര്‍, പിലാക്കല്‍ സുകുമാരന്‍, പൂക്കുടി കൃഷ്ണന് അന്തിത്തിരിയന്, പി.വി.കുഞ്ഞിരാമന് കോമരം, ടി.വി.രാഘവന്, വി.വി.ഗിരീശന്, പോത്തേര കൃഷ്ണന്, സി.കുഞ്ഞപ്പന്, കെ.വി.കുഞ്ഞിരാമന് എന്നിവര്‍ സംസാരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: