തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ കേസ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തിരുവനന്തപുരം ഒന്നാം ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയില്‍ അപേക്ഷ നല്കി. ഹര്‍ജി കോടതി ഫയലില്‍ സ്വീകരിച്ചു.
മുഖ്യമന്ത്രി പിണറായി വിജയന്, മന്ത്രി കടകംപള്ളി സുരേന്ദ്രന്, സിപിഎം തിരുവനന്തപുരം ജില്ലാസെക്രട്ടറി ആനാവൂര്‍ നാഗപ്പന്, മുന്‍എംഎല്‍എമാരായ വി.ശിവന്‍കുട്ടി, ആനത്തലവട്ടം ആനന്ദന്, മുന്മേയര് ജയന്‍ബാബു, പുത്തന്‍കട വിജയന്, മാധവന്, ചെറിയാന് ഫിലിപ്പ്, കാട്ടാക്കട ശശി തുടങ്ങി ഇരുപതോളം എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ ഉള്‍പ്പെട്ട കേസ് പ്രവര്‍ത്തകരാണ് കേസ് പിന്‍വലിക്കണമെന്നാണ് സര്‍ക്കാരിന്റെ ആവശ്യം്.
പൊതുമുതല്‍ നശിപ്പിക്കല്‍ നിയമപ്രകാരമാണ് കേസ് എടുത്തിട്ടുള്ളത്
കേന്ദ്ര സര്‍ക്കാര്‍ ഭക്ഷ്യ സുരക്ഷാ ഉറപ്പ് വരുത്തണമെന്ന് ആവശ്യപ്പെട്ട് 2012 ആഗസ്റ്റ് 22 ന് പകല്‍ 11 ന് പാളയത്ത് നിന്ന് ആരംഭിച്ച പ്രകടനത്തിനിടെ സമീപപ്രദേശത്തെ കച്ചവടസ്ഥാപനങ്ങള്‍ക്ക് നേരെ അക്രമം നടത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് കേസ് എടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: