പുറ്റമണ്ണ കൊലപാതകം; പ്രതി അറസ്റ്റില്‍

Friday 24 November 2017 11:34 am IST

മഞ്ചേരി: കുഴിമണ്ണ പുളിയക്കോട് പുറ്റമണ്ണയില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിയെ മഞ്ചേരി സിഐ എന്‍.ബി.ഷൈജു അറസ്റ്റ് ചെയ്തു.
പുറ്റമണ്ണ തവളകുഴിയന്‍ പുലാട്ട് വീട്ടില്‍ ഉലാം അലി(51)നെയാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ ഇന്ന് മഞ്ചേരി ജൂഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കും. ബുധനാഴ്ച വൈകിട്ട് അഞ്ചു മണിയോടെയാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. ഭാര്യ കരുവക്കോടന്‍ കദീജ(45)നെയാണ് ഇയാള്‍ കൊലപ്പെടുത്തിയാണ്. സംശയരോഗമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ഏഴ് മക്കളുള്ള ദമ്പതികള്‍ക്കിടയില്‍ വഴക്ക് പതിവായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. ഇരു കുടുംബങ്ങളും തമ്മില്‍ വഴക്ക് തീര്‍ക്കാനായി പലതവണ അനുരഞ്ജന ചര്‍ച്ചകള്‍ നടത്തിയിരുന്നു. സംഭവ സമയം വഴക്ക് രൂക്ഷമാവുകയും ഉലാന്‍ കദീജയെ മര്‍ദ്ദിക്കുകയും ചെയ്തു. തുടര്‍ന്ന് ഇറങ്ങിയോടിയ കദീജയെ പിന്തുടര്‍ന്നെത്തിയ ഉലാം വീടിനടുത്തുള്ള പറമ്പില്‍വെച്ച് മഴുകൊണ്ട് വെട്ടുകയായിരുന്നു.
തലയ്ക്ക് വെട്ടേറ്റ് തലയോട്ടി പിളര്‍ന്ന നിലയിലായിരുന്ന വീട്ടമ്മയെ നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.