ജയ്പൂര്‍: സഞ്ജയ് ബന്‍സാലിയുടെ പദ്മാവതി പ്രദര്‍ശിപ്പിക്കുന്നതില്‍ പ്രതിഷേധിച്ച് നാല്പതുകാരന് തൂങ്ങി മരിച്ച നിലയില്‍.
രാജസ്ഥാനിലെ നഹര്‍ഗഢ് കോട്ടയിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിനരികിലെ ശിലയില്‍ ചിത്രത്തിനെതിരെ മുദ്രാവാക്യങ്ങളും ലേഖനം ചെയ്തിട്ടുണ്ട്. ‘പദ്മാവതി കാ വിരോധ്. ഹം പുത്ലെ നഹിന് ജലാതെ…ലാത്കതെ ഹേ’ എന്ന മുദ്രാവാക്ക്യമാണ് എഴുതിയിരിക്കുന്നത്.
സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം നടന്നു വരികയാണെന്ന് ജയ്പൂര്‍ നോര്‍ത്ത് ഡിസിപി സത്യേന്ദ്ര സിങ് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: