സക്ഷമ ജില്ലാ സമ്മേളനം നാളെ

Friday 24 November 2017 5:28 pm IST

കണ്ണൂര്‍: സമദൃഷ്ടി വികാസ് മണ്ഡല്‍ ജില്ലാ വാര്‍ഷിക സമ്മേളനം നാളെ തുളിച്ചേരിയിലുള്ള ജില്ലാ കമ്മറ്റി ഓഫീസില്‍ നടക്കും. രാവിലെ 10.30 ന് ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍ എം.എം.മോഹന്‍ദാസ് ഉദ്ഘാടനം ചെയ്യും. സക്ഷമ ജില്ലാ അധ്യക്ഷ ഡോ.പ്രമീള ജയറാം അധ്യക്ഷത വഹിക്കും. റൈറ്റ് ഓഫ് പേഴ്‌സണ്‍ വിത്ത് ഡിസബിലിറ്റി ആക്റ്റ് 2016 എന്ന വിഷയത്തില്‍ അഡ്വ.ക.എസ്.രഞ്ജിത്ത് കുമാറും ഭിന്നശേഷിക്കാരുടെ അവകാശങ്ങളും ആനുകൂല്ല്യങ്ങളും എന്ന വിഷയത്തില്‍ സുമാ മഹേഷും ക്ലാസ്സെടുക്കും. സി.അനുരാജ് മാസ്റ്റര്‍ സ്വാഗതവും സി.കെ.ജ്യോതി കുമാര്‍ നന്ദിയും പറയും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.