ചെന്നൈ: തീവ്രവാദ പരാമര്‍ശത്തില്‍ തമിഴ്സൂപ്പര്‍ താരം കമല്‍ഹാസനെതിരെ കേസെടുക്കാന്‍ മദ്രാസ്ഹൈക്കോടതിയുടെ നിര്‍ദേശം. കേസ് എടുക്കാനുള്ള ഗുരുതര കുറ്റകൃത്യം കമല്ഹാസന് ചെയ്തിട്ടുണ്ടോയെന്ന്പരിശോധിച്ച് നടപടിയെടുക്കാനാണ് ചെന്നൈ സിറ്റിപൊലീസിന്നല്കിയിരിക്കുന്ന നിര്‍ദേശം.
കമല്ഹാസന് ഹിന്ദുക്കളെ തീവ്രവാദികളായി മുദ്രകുത്തിയെന്ന്ആരോപിച്ച്നല്കിയ ഹര്‍ജിയിലാണ്കോടതി ഉത്തരവ്. കമല്ഹാസന് ഒരു മാസികയില്‍ എഴുതിയ ലേഖനം സാമൂദായിക സൗഹാര്‍ദം തകര്ക്കുന്നതാണെന്ന്ഹര്ജിയില് ചൂണ്ടിക്കാട്ടിയിരുന്നു. ഹിന്ദുക്കളെ തീവ്രവാദികളായി ചിത്രീകരിക്കാനാണ്കമല്ഹാന് ശ്രമിച്ചതെന്നും ഹരജിക്കാരന് പറഞ്ഞിരുന്നു. ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് എം.എസ്രമേശാണ്കമലിനെതിരെ കേസെടുക്കാന്‍ പോലീസിന് നിര്‍ദേശം നല്‍കിയത്.
ഇന്ത്യയില്‍ ഹിന്ദു തീവ്രവാദമുണ്ടെന്നത്അംഗീകരിക്കണമെന്നായിരുന്നു കമലിന്റെ വിവാദ പരാമര്‍ശം. ഇത് സമാധാനപ്രിയരായ തമിഴ് ജനതക്കിടയില്‍ ചേരിതിരിവ് ഉണ്ടാക്കുന്നതാണെന്നാണ് ഹര്‍ജിക്കാരന്റെ വാദം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: