എല്ലാ കാഫിറുകൾക്ക് ഇതേ ഗതി; നഹർഗഡ് കോട്ടയിൽ യുവാവിനെ കൊന്ന് കെട്ടിതൂക്കിയത്

Friday 24 November 2017 4:42 pm IST

ജയ്പൂർ: ജയ്പൂരിലെ പ്രശസ്തമായ നഹര്‍ഗഡ് കോട്ടയില്‍ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ്. വെള്ളിയാഴ്ച രാവിലെയാണ് കോട്ടയുടെ ഭിത്തിയില്‍ തൂങ്ങിയ നിലയില്‍ 40 വയസുള്ള ചേതന്‍ കുമാര്‍ സൈനിയുടെ മൃതദേഹം കണ്ടെത്തിയത്.

തുടക്കത്തില്‍ ഇത് ആത്മഹത്യയായി കണ്ടിരുന്നെങ്കിലും പിന്നീട് കൊലപാതകമാണെന്ന് തെളിയുകയായിരുന്നു. മൃതദേഹത്തിന് സമീപം പത്മാവതി എന്നെഴുതിയത് കണ്ടതിനാല്‍ ബന്‍സാലി ചിത്രമായ പത്മാവതിയോടുള്ള പ്രതിഷേധ സൂചകമായാണ് പോലീസ് ആദ്യം ഈ മരണത്തെ വിലയിരുത്തിയത്.

എന്നാല്‍ പത്മാവതിയുടെ നിര്‍മ്മാതാക്കള്‍ക്ക് എതിരായല്ല ഇവിടെ കണ്ട കുറിപ്പുകള്‍. പത്മാവതിക്ക് എതിരെ പ്രക്ഷോഭം നയിക്കുന്നവര്‍ക്ക് നേരെയായിരുന്നു കുറിപ്പ്. സൂക്ഷ്മവായനയില്‍ മറ്റ് ചില കാര്യങ്ങള്‍ കൂടി വ്യക്തമാവുകയായിരുന്നു. ‘എല്ലാ കാഫിറുകള്‍ക്കും ഈ ഗതിയായിരിക്കും എന്നും ഒരു സന്ദേശത്തില്‍ പറയുന്നു. കാഫിറിനെ കൊല്ലുന്നവന് അല്ലാഹുവിന്റെ സ്നേഹം ലഭിക്കും’ എന്ന സന്ദേശമായിരുന്നു ഉണ്ടായിരുന്നത്.

കോട്ടയിൽ പതിപ്പിച്ച കല്ലുകളിൽ പത്തോളം സന്ദേശങ്ങള്‍ ഉണ്ടായിരുന്നു. ചേതന്‍ താന്ത്രിക് കൊല്ലപ്പെട്ടുവെന്നായിരുന്നു ഇതിലൊന്ന്. കൊലപാതകത്തിന് പിന്നില്‍ ആരാണെന്ന് വ്യക്തമല്ല. പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.