x
മട്ടന്നൂര്‍: അറുപത്തൊന്‍പതാമത് എന്‍സിസി ദിനാഘോഷങ്ങളുടെ ഭാഗമായി മട്ടന്നൂര്‍ പഴശ്ശിരാജ എന്‍എസ്എസ് കോളജില്‍ രക്തദാന ക്യാമ്പ് നടത്തി. പ്രിന്‍സിപ്പല്‍ ഡോ.ടി.എല്‍.രമാദേവി പരിപാടി ഉദ്ഘാടനം ചെയ്തു. കണ്ണൂര്‍ ജില്ലാ ആസ്പത്രി മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ.ബി ഷഹീദ മുഖ്യാതിഥിയായി. എന്‍സിസി ഓഫീസര്‍ ഡോ.പി.വി.സുമിത്ത്, സീനിയര്‍ അണ്ടര്‍ ഓഫീസര്‍ നോബിള്‍ തോമസ് എന്നിവര്‍ സംസാരിച്ചു. അന്‍പതോളം കേഡറ്റുകളും മറ്റു വിദ്യാര്‍ത്ഥികളും രക്തദാനം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: