പാര്‍ലമെന്റ് ശീതകാല സമ്മേളനം

Saturday 25 November 2017 2:30 am IST

ന്യൂദല്‍ഹി: പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം ഡിസംബര്‍ 15 മുതല്‍ 2018 ജനുവരി അഞ്ചു വരെ നടത്താന്‍ പാര്‍ലമെന്ററി കാര്യങ്ങള്‍ക്കുള്ള മന്ത്രിസഭാ സമിതി ശുപാര്‍ശ ചെയ്തു.
22 ദിവസങ്ങളിലായി ആകെ 14 സിറ്റിങ്ങുകള്‍ സമ്മേളനത്തിലുണ്ടാകുമെന്ന് മന്ത്രിസഭാ സമിതിയുടെ യോഗത്തിന് ശേഷം പാര്‍ലമെന്ററികാര്യ മന്ത്രി അനന്ത്കുമാര്‍ പറഞ്ഞു.

കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്ങിന്റെ അധ്യക്ഷതയിലായിരുന്നു മന്ത്രിസഭാ സമിതിയുടെ യോഗം. നിയമസഭാ തിരഞ്ഞെടുപ്പും സമ്മേളനവും ഒരേ സമയത്ത് വരുന്നത് ഒഴിവാക്കുന്ന വിധത്തില്‍ പാര്‍ലമെന്റ് സമ്മേളനത്തിന്റെ തീയതി തീരുമാനിക്കുന്നത് ഇതാദ്യമായിട്ടല്ലെന്ന് അനന്ത്കുമാര്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.