ആര്‍എസ്എസ് പുതിയ ചക്രവാളത്തിലേക്ക്‌

Saturday 25 November 2017 2:30 am IST

യുവജനങ്ങളുടെ കാഴ്ചപ്പാട് ദേശീയതയിലേക്ക് തിരിയുകയാണ്. ലഭ്യമായ പുതിയ കണക്കുകള്‍ ആര്‍എസ്എസിന്റെ രാജ്യമെമ്പാടുമുള്ള അതിദ്രുത വളര്‍ച്ച സൂചിപ്പിക്കുന്നു. 2017 ല്‍ സംഘടന വളര്‍ന്നത് 52%. ഭോപ്പാലില്‍ നടന്ന അഖില ഭാരതീയ കാര്യകാരി മണ്ഡലില്‍ സഹസര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ അവതരിപ്പിച്ച കണക്കുകള്‍ ഇത് വ്യക്തമാക്കുന്നു.

ഇപ്പോഴത്തെ ഭാരത സര്‍ക്കാരില്‍ യുവാക്കള്‍ക്ക് ഏറെ പ്രതീക്ഷയുണ്ട്. നോട്ടുനിരോധനം, ജിഎസ്ടി, സര്‍ജിക്കല്‍ സ്‌െ്രെടക്ക്, നേരിട്ടുള്ള സബ്‌സിഡി കൈമാറ്റം ഇവയൊക്കെ എത്രയോ നാളുകളായി യുവജനത ആഗ്രഹിക്കുന്നതാണ്. അതിനായി ചെറിയ ബുദ്ധിമുട്ടുകള്‍ സഹിക്കാന്‍ അവര്‍ തയ്യാറാകുന്നു എന്നത് പ്രതീക്ഷാനിര്‍ഭരമാണ്.

കഴിഞ്ഞ വര്‍ഷം (2016) ആര്‍എസ്എസിന് 520 പുതിയ ശാഖകള്‍ ആരംഭിക്കാന്‍ കഴിഞ്ഞു. ഇപ്പോള്‍ 34,000 നിത്യശാഖകളുണ്ട്. ഇതിനുപുറമെ ആഴ്ചയില്‍ കൂടുന്ന 15,000 ‘മിലന്‍’ (ഗ്രൂപ്പ് മീറ്റിങ്) കൂട്ടായ്മയും നടക്കുന്നു. അതായത് ഏകദേശം 50,000 കേന്ദ്രങ്ങളില്‍ പ്രവര്‍ത്തനങ്ങള്‍. കഴിഞ്ഞ വര്‍ഷം 1600 പുതിയ നിത്യശാഖകളാണ് ആരംഭിച്ചത്. എന്നാല്‍ പുതുതായി 1700 മിലന്‍ കേന്ദ്രങ്ങള്‍ അതിനോടൊപ്പം ആരംഭിക്കാന്‍ കഴിഞ്ഞത് മുന്നേറ്റമാണ്.

ആര്‍എസ്എസിന്റെ വളര്‍ച്ചയില്‍ യുവാക്കള്‍ വലിയ പങ്കാണ് വഹിക്കുന്നത്. ‘ജോയിന്‍ ആര്‍എസ്എസ് ക്യാമ്പയ്‌നി’ല്‍ യുവാക്കളുടെ ഭാഗത്തുനിന്ന് അഭൂതപൂര്‍വമായ സഹകരണം ഉണ്ടായി. 2016 ല്‍ 48% ഉണ്ടായിരുന്ന വളര്‍ച്ചയാണ് 2017 ല്‍ 52% ആയത്. പുതിയ അംഗങ്ങളില്‍ ഭൂരിപക്ഷവും 20 നും 35 നും ഇടയില്‍ പ്രായമുള്ളവരാണെന്നത് എടുത്തുപറയേണ്ട വസ്തുതയാണ്.

മൂന്നില്‍ രണ്ടുഭാഗം ആര്‍എസ്എസ് ശാഖകളും പ്രവര്‍ത്തിക്കുന്നത് ഗ്രാമങ്ങളിലാണ്. ബാക്കി ഭാഗമാണ് നഗരങ്ങളിലുള്ളത്. ഭാരതത്തിന്റെ ജനസംഖ്യയില്‍ 60% ഗ്രാമങ്ങളിലാണ് വസിക്കുന്നത്. ഗ്രാമവാസികള്‍ ധാരാളം പ്രശ്‌നങ്ങള്‍ നേരിടുന്നു. അതുകൊണ്ടുതന്നെയാണ് ആര്‍എസ്എസിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കൂടുതല്‍ ഗ്രാമങ്ങളിലേക്ക് വ്യാപിപ്പിക്കാന്‍ നേതൃത്വം തീരുമാനമെടുത്തത്. ഗ്രാമങ്ങള്‍ നേരിടുന്ന പ്രധാന വെല്ലുവിളി സാമൂഹിക സഹവര്‍ത്തിത്വം നിലനിര്‍ത്തുകയെന്നതാണ്. അത് സംരക്ഷിക്കാനും, കൂടുതല്‍ തെളിമയോടെ നിലനിര്‍ത്താനും ആര്‍എസ്എസിന് ബാധ്യതയുണ്ട്. ആധുനിക വാര്‍ത്താ വിനിമയ സൗകര്യങ്ങള്‍ ഏറെയുണ്ടെങ്കിലും ശരിയായ അറിവുകള്‍ ഗ്രാമവാസികള്‍ക്ക് പലപ്പോഴും ലഭിക്കുന്നില്ല. ശരിയായ വാര്‍ത്തകളും വിവരങ്ങളും ലഭ്യമാക്കി ഗ്രാമവാസികളില്‍ അവബോധം സൃഷ്ടിക്കാന്‍ ആര്‍എസ്എസ് പ്രതിജ്ഞാബദ്ധമാണ്.

ഗ്രാമവികസനവും കുടുംബദൃഢതയും ഉറപ്പാക്കുന്നതിനാവശ്യമായ പദ്ധതികള്‍ ആവശ്യമാണെന്ന വിലയിരുത്തല്‍ ആര്‍എസ്എസിനുണ്ട്. വിവിധ പ്രശ്‌നങ്ങള്‍ കാരണം കര്‍ഷകര്‍ പ്രതിസന്ധി നേരിടുകയാണ്. ഇത് കണ്ടില്ലെന്നു നടിക്കാന്‍ കഴിയില്ല. അവരെ സ്വയംപര്യാപ്തമാക്കുന്നതിനു പദ്ധതികള്‍ വേണം. അവര്‍ നേരിടുന്ന പ്രശ്ങ്ങള്‍ക്കായി സമഗ്രപദ്ധതി വേണം.
ജൈവ കൃഷി പ്രോത്സാഹിപ്പിക്കുന്നതിന് ആര്‍എസ്എസ് ചില പദ്ധതികള്‍ തയ്യാറാക്കിയിട്ടുണ്ട്. കര്‍ഷകരുടെ സാമ്പത്തിക അടിത്തറ ഭദ്രമാക്കണം. അതിനായി അവരുടെ വിളകള്‍ക്ക് ന്യായമായ വില ലഭിക്കുന്നുണ്ടെന്ന് സര്‍ക്കാരുകള്‍ ഉറപ്പാക്കണം.

കുടുംബ ഭദ്രത ഏറ്റവും പ്രധാനമാണ്. ആത്മീയ, സാമൂഹ്യ, സാമ്പത്തിക ഭദ്രതയുള്ള കടുംബങ്ങളിലെ കുട്ടികള്‍ ഉയര്‍ന്ന മൂല്യം വച്ചുപുലര്‍ത്തുന്നു. അങ്ങനെ വളര്‍ന്നുവരുന്ന കുട്ടികള്‍ ഉള്‍കാഴ്ചയുള്ള വ്യക്തികളായി രൂപപ്പെടുന്നു. ഇങ്ങനെ രൂപപ്പെട്ട വ്യക്തികളാകണം സമൂഹത്തെ നയിക്കേണ്ടത്. ഈ ലക്ഷ്യം മുന്‍നിര്‍ത്തി ആര്‍എസ്എസ് ഇതിനോടകം 20 ലക്ഷം കുടുംബങ്ങളുമായി സംവദിച്ചു. ക്രിയാത്മകമായും ദീര്‍ഘവീക്ഷണത്തോടെയുമാണ് ആര്‍എസ്എസ് പ്രവര്‍ത്തിക്കുന്നത്. വരുംനാളുകള്‍ ആര്‍എസ്എസ് ഭാരതത്തില്‍ സര്‍വ്വവ്യാപിയായി മാറുമെന്ന് കരുതാവുന്നതിലേക്കാണ് കാര്യങ്ങള്‍ പുരോഗമിക്കുന്നത്.

 

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.