ജില്ലാ സമ്മേളനം 28 ,29 തീയതികളില്‍ ഇരിട്ടിയില്‍

Friday 24 November 2017 9:19 pm IST

ഇരിട്ടി: കേരളാ സ്‌റ്റേറ്റ് പെന്‍ഷനേഴ്‌സ് അസ്സോസ്സിയേഷന്‍ മുപ്പത്തി മൂന്നാമത് കണ്ണൂര്‍ ജില്ലാ സമ്മേളനം 28 ,29 തീയതികളില്‍ ഇരിട്ടിയില്‍ വെച്ച് നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഫാല്‍ക്കണ്‍പഌസ ഓഡിറ്റോറിയത്തില്‍ 28 ന് രാവിലെ 10 .30 ന് കെ.മുരളീധരന്‍ എംഎല്‍എ പരിപാടി ഉദ്ഘാടനം ചെയ്യും. സ്വാഗതസംഘം ചെയര്‍മാന്‍ ചന്ദ്രന്‍ തില്ലങ്കേരി അദ്ധ്യക്ഷത വഹിക്കും. കെ.സി.ജോസഫ് എംഎല്‍എ മുഖ്യഭാഷണം നടത്തും. ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനി, പ്രൊഫ. എ.ഡി.മുസ്തഫ തുടങ്ങിയവര്‍ പ്രസംഗിക്കും. തുടര്‍ന്ന് നടക്കുന്ന പ്രതിനിധി സമ്മേളനം സംസ്ഥാന പ്രസിഡന്റ് അയത്തില്‍ തങ്കപ്പന്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് കെ.രാമകൃഷ്ണന്‍ അദ്ധ്യക്ഷത വഹിക്കും. സംസ്ഥാന വൈസ് പ്രസിഡന്റ് എം.പി.വേലായുധന്‍, എം.കെ.സി.ബീരാന്‍ തുടങ്ങിയവര്‍ പ്രസംഗിക്കും. ഉച്ചക്ക് ശേഷം നടക്കുന്ന വനിതാ സമ്മേളനം മുന്‍ എം എല്‍ എ കെ.സി. റോസക്കുട്ടി ടീച്ചര്‍ ഉദ്ഘാടന ചെയ്യും. തുടര്‍ന്ന് സംഘടനാ ചര്‍ച്ച, സാംസ്‌കാരിക സായാഹ്നം , കലാ സന്ധ്യ എന്നിവയും നടക്കും. 29 ന് 11 .30 ന് നടക്കുന്ന സൗഹൃദ സംഗമം അഡ്വ.സണ്ണി ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് സി. വാസുമാസ്റ്റര്‍ അദ്ദ്യക്ഷത വഹിക്കും. പത്രസമ്മേളനത്തില്‍ ചന്ദ്രന്‍ തില്ലങ്കേരി, എം.ജി.ജോസഫ്, കെ.രാമകൃഷ്ണന്‍, കെ.സുധാകരന്‍, പി.സി.വര്‍ഗ്ഗീസ്, പി.വി.ജോസഫ് എന്നിവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.