ഇരിട്ടി: മുഖ്യമന്ത്രി പിണറായി വിജയന് നാളെ അങ്ങാടിക്കടവിലെത്തുന്നതും മാവോയിസ്റ്റ് ഭീഷണിയും കണക്കിലെടുത്ത് തുടര്‍ന്നുള്ള സുരക്ഷ വിലയിരുത്താന്‍ ഐജി മലയോരത്ത് സന്ദര്‍ശനം നടത്തി. കരിക്കോട്ടക്കരി, ഉരുപ്പുംകുറ്റി, അങ്ങാടിക്കടവ്, കേളകം, ആറളം ഫാം തുടങ്ങിയ മേഖലകളിലാണ് ഉത്തരമേഖല ഐജി മഹിപാല്‍യാദവ്, എസ്പി ശിവവിക്രം, ഇരിട്ടി ഡിവൈഎസ്പി പ്രജീഷ് തോട്ടത്തില്‍, രഹസ്യാന്വേഷണ വിഭാഗം തുടങ്ങിയവരടങ്ങുന്ന സംഘം പരിശോധന നടത്തിയത്. ആറളം, കരിക്കോട്ടക്കരി, പേരാവൂര്‍, കേളകം തുടങ്ങിയ മാവോയിസ്റ്റ് ഭീഷണിയുള്ള പ്രദേശങ്ങളില്‍ കനത്ത ജാഗ്രതയാണ് പോലീസ് പുലര്‍ത്തുന്നത്. ഇവിടങ്ങളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിക്കുകയും സ്റ്റേഷന് സുരക്ഷ ചുമതല മാവോയിസ്റ്റ് വേട്ടക്ക് പരീശീലനം നേടിയവര്‍ക്ക് നല്‍കുകയും ചെയ്തിട്ടുണ്ട്. കരുളായില്‍ മാവോയിസ്റ്റ് നേതാക്കള്‍ വെടിയേറ്റ് മരിച്ചതിന്റെ ഒന്നാം ചരമവാര്ഷികാനുസ്മരണത്തോടനുബന്ധിച്ചായിരുന്നു റെഡ് അലര്‍ട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: