ശബരിമല: പെരിയാര്‍ ടൈഗര്‍ റിസര്‍വ്വില്‍ നിന്നു ശബരിമലയെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര വനം വകുപ്പ് മന്ത്രിയെ സമീപിക്കുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍. സന്നിധാനത്ത് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വനംവകുപ്പ് ദേവസം ബോര്‍ഡിനോട് ശത്രുത കാട്ടേണ്ടതില്ല. ചര്‍ച്ച ചെയ്ത് ശബരിമല വികസനത്തിന് ആവശ്യമായ സ്ഥലം വിട്ട് നല്‍കണം. കെഎസ്ആര്‍ടിസി ബസുകള്‍ പാര്‍ക്കു ചെയ്യുന്ന സ്ഥലത്ത് വൃക്ഷം വയ്ക്കണമെന്ന നിര്‍ബന്ധം പാടില്ല. കേന്ദ്രം ശബരിമലയുടെ കാര്യത്തില്‍ പ്രത്യേക സഹായം ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വനം വകുപ്പിന്റെ തര്‍ക്ക വിഷയങ്ങളില്‍ മുഖ്യമന്ത്രിയെ ഇടപെടുത്തി പരിഹാരം ഉണ്ടാക്കും. വ്യവസ്ഥാപിതമല്ലാത്ത നിലയില്‍ വനം വകുപ്പ് ഇടപെടുകയാണെങ്കില്‍ അതേരീതിയില്‍ ദേവസ്വം ബോര്‍ഡ് നിലപാടെടുക്കും. നിലപാട് തുടര്‍ന്നാല്‍ ശബരിമലയെ സംരക്ഷിക്കാന്‍ ഭക്തര്‍ അവരുടേതായ വഴി നോക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: