കാഞ്ഞങ്ങാട്: ഇരുചക്രവാഹനങ്ങള്‍ കൂട്ടിയിടിച്ച് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. പുല്ലൂര്‍ പെരിയ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി. കൃഷ്ണന് (60), 15ാം വാര്‍ഡ് അംഗം വി. കുമാരന് (59), അംബേദ്ക്കര്‍ കോളേജിലെ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥി രാവണേശ്വരം നാട്ടാങ്കല്ലിലെ ധനേഷ് (18) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവര്‍ സഞ്ചരിച്ച ഇരുചക്രവാഹനങ്ങള്‍ പെരിയ സി.എച്ച്.സിക്ക് മുന്നില്‍ വെച്ച് കൂട്ടിയിടിക്കുകയായിരുന്നു. ഇന്നലെ ഉച്ചക്ക് ഒരു മണിയോടെയാണ് അപകടം നടന്നത്. വിഷ്ണുമംഗലം വാര്‍ഡിലെ ഗ്രാമസഭയില്‍ പങ്കെടുത്ത് മടങ്ങുമ്പോഴാണ് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കൃഷ്ണനും കുമാരനും അപകടത്തില്‍പ്പെട്ടത്. മൂവരെയും മാവുങ്കാലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: