മൂന്നാര്‍: കാട്ടാന ഭീതിയൊഴിയാതെ മൂന്നാര്‍. കഴിഞ്ഞ ദിവസം ബൈക്കിലെത്തിയ യുവാവ് കാട്ടാന അക്രമണത്തില്‍ നിന്നും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. നയാര്‍ സ്വദേശി മാരിയപ്പനാണ് കാട്ടാനക്കൂട്ടത്തിനിടയില് നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടത്. മാരിയപ്പന് സഞ്ചരിച്ചിരുന്ന ബൈക്ക് കാട്ടാന തകര്‍ത്തു. മൂന്നാര്‍ ദേവികുളം മേഖലയില്‍ കാട്ടാനയുടെ അക്രമണം സജീവമായിരിക്കുകയാണ്. കഴിഞ്ഞ ദിവസം മൂന്നാര്‍ നടയാര്‍ മേഖലയിലിറങ്ങിയ കാട്ടാനകൂട്ടം മണിക്കൂറുകളാണ് പരിഭ്രാന്തി പരത്തിയത്. തൊട്ടുമുമ്പില്‍ കാട്ടാനയെ കണ്ട മാരിയപ്പന് ബൈക്കില്‍ നിന്ന് എടുത്ത് ചാടി ഓടുകയായിരുന്നു.
കാട്ടാനകൂട്ടം പുറകെയെത്തിയെങ്കിലും മാരിയപ്പന് രക്ഷപ്പെടുകയായിരുന്നു. ഇതിന് ശേഷം കാട്ടാന മാരിയപ്പന് സഞ്ചരിച്ചിരുന്ന ബൈക്ക് എടുത്തെറിയുകയും ചെയ്തു. രാത്രികാലങ്ങളില്‍ ഇത്തരം മേഖലകളില്‍ വഴിവിളക്കുകള്‍ ഇല്ലാത്തതും വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: