കൊച്ചി: ശാസ്ത്ര ട്രസ്റ്റ് എട്ടു മുതല്‍ 12 വരെയുള്ള ക്ലാസുകളിലെ കുട്ടികള്‍ക്കായി ‘ശാസ്ത്ര 2017-18’ എന്ന പേരില്‍ ബാലശാസ്ത്ര കോണ്‍ഗ്രസ് ജനുവരി 19, 20 തീയതികളില്‍ ഇടപ്പള്ളി കാംപ്യന്‍ സ്കൂളില്‍ സംഘടിപ്പിക്കുന്നു. റോട്ടറി ക്ലബ് ഓഫ് കൊച്ചിന് ലോര്‍ഡ്സുമായി ചേര്‍ന്നാണ് ശാസ്ത്രമേള സംഘടിപ്പിക്കുന്നത്.
കേരള, സെന്‍ട്രല്‍ സിലബസുകളിലെ 8 മുതല്‍ 12 വരെ ക്ലാസുകളിലെ കുട്ടികള്‍ക്ക് ശാസ്ത്ര മേളയില്‍ പങ്കെടുക്കാം. തങ്ങളുടെ നൂതനചിന്തകളുടെ രൂപരേഖ 150 വാക്കില്‍ കവിയാതെ സമര്‍പ്പിച്ച് ഒറ്റയ്ക്കോ ഗ്രൂപ്പ് ആയോ രജിസ്റ്റര്‍ ചെയ്യാം. ഗണിതശാസ്ത്രം, ഭൗതികശാസ്ത്രം, രസതന്ത്രം, ജീവശാസ്ത്രം എന്നീ വിഷയങ്ങളിലെ അവരുടെ ശാസ്ത്രാന്വേഷണങ്ങളും കണ്ടുപിടുത്തങ്ങളും വാചികമായോ പോസ്റ്ററിലൂടെയോ അവതരിപ്പിക്കാം.
ഈ മാസം 27നു മുന്‍പു പേര് രജിസ്റ്റര്‍ ചെയ്യണം. ഒരു സ്കൂളില്‍ നിന്നും എത്ര കുട്ടികള്‍ക്ക് വേണമെങ്കിലും അപേക്ഷിക്കാം. മികച്ച 20 പ്രബന്ധങ്ങള്‍ക്കു സമ്മാനങ്ങള്‍ ഉണ്ട്. മികച്ച പോസ്റ്ററുകള്‍ക്കും സമ്മാനം നല്‍കും.
രജിസ്റ്റര്‍ ചെയ്യാനുള്ള വിലാസം www.shastra.net.in. ഇമെയില്‍ [email protected] ഫോണ്‍: 0484 2347613, 2349973
പ്രതികരിക്കാൻ ഇവിടെ എഴുതുക: