ഗുരുവായൂര്‍: പാര്‍ത്ഥസാരഥി ക്ഷേത്രത്തിലെ ഭണ്ഡാരങ്ങള്‍ തുറന്ന് പണം കൈപ്പറ്റാനുള്ള മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ അനധികൃത നീക്കത്തിനെതിരെ പാര്‍ത്ഥസാരഥി ക്ഷേത്ര ഭരണ സംഘം പരാതി നല്കി.
മലബാര്‍ ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥരുടെയും പഞ്ചാബ് നാഷണല്‍ ബാങ്ക് ജീവനക്കാരുടേയും സഹായത്തോടെ ഭണ്ഡാരം തുറക്കാനുള്ള നീക്കത്തിനെതിരെ ഗുരുവായൂര്‍ എസിപി, സി.ഐ, മലബാര്‍ ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍, ദേവസ്വം മന്ത്രി, റിസര്‍വ്വ് ബാങ്ക് എന്നിവര്‍ക്കാണ് പരാതി നല്‍കിയത്.
ഭരണ സംഘവും ദേവസ്വം ബോര്‍ഡും തമ്മില്‍ ചാവക്കാട് സബ് കോടതിയിലും കേരളാ ഹൈക്കോടതിയിലും നിലനില്‍ക്കുന്ന കേസ്സുകളില്‍ അന്തിമ വിധി വരാത്ത സാഹചര്യത്തില്‍ പാര്‍ത്ഥസാരഥി ക്ഷേത്ര സ്വത്തുക്കളുടെ അവകാശവും ക്രയവിക്രയാധികാരങ്ങളും ഭരണ സംഘത്തില്‍ മാത്രം നിക്ഷിപ്തമാണെന്നും അനധികൃത ക്ഷേത്രം കൈയ്യടക്കിയ മലബാര്‍ ദേവസ്വം ബോര്‍ഡിനെ ക്ഷേത്ര സ്വത്ത് കൈവശപ്പെടുത്തുവാന്‍ കാട്ടുന്ന ഉദ്യമത്തില്‍ നിന്ന് തടയണം എന്നും കാണിച്ചാണ് മന്ത്രിക്കും മറ്റും പരാതി നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: