ആവിഷ്‌കാര സ്വാതന്ത്ര്യത്തെ മറയാക്കി ചരിത്രത്തെ വളച്ചൊടിക്കരുത്

Saturday 25 November 2017 2:30 am IST

കോട്ടയം: കാലങ്ങളായി ഹൈന്ദവസമൂഹം വിശ്വസിച്ചു പോരുന്ന ആചാരങ്ങളെയും വിശ്വാസങ്ങളെയും ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ മറവില്‍ വളച്ചൊടിക്കരുതെന്ന് മഹിളാ ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ബിന്ദു മോഹന്‍ ആവശ്യപ്പെട്ടു.
കഥ എഴുതുന്നതിനും സിനിമ നിര്‍മ്മിക്കുന്നതിനും ഇവിടെ ആര്‍ക്കും സ്വാതന്ത്ര്യമുണ്ട്. രജപുത്ര രാജ്ഞി റാണി പത്മാവതി സംസ്‌ക്കാരത്തിന്റെയും വിശ്വാസത്തിന്റെയും സത്യത്തിന്റെയും ധൈര്യത്തിന്റെയും വിജയത്തിന്റെയും വിലമതിക്കാനാവാത്ത പ്രതീകമാണ്.

ചിത്രവും വിശ്വാസവും സ്വന്തം ഭാവനയ്ക്കനുസരിച്ച് സംവിധായകര്‍ക്കും എഴുത്തുകാര്‍ക്കും തിരുത്തി എഴുതി വികലമാക്കാനുള്ളതല്ല. ഹൈന്ദവ മാനവികതയെ മാത്രം അവഹേളിച്ചുകൊണ്ട് ഇത്തരം പ്രവണതകള്‍ സംവിധായകര്‍ ഏറ്റെടുക്കുന്നത് ആര്‍ക്കുവേണ്ടിയാണെന്ന് വ്യക്തമാക്കണം. റാണി പത്മാവതിയെ അവഹേളിച്ചുകൊണ്ട് സിനിമ നിര്‍മ്മിക്കുന്നതിലൂടെ ഹൈന്ദവ സമൂഹത്തെ ഹനിക്കുകയും രാഷ്ട്രീയ ലക്ഷ്യത്തിലൂടെ കച്ചവട തന്ത്രം മെനയുകയുമാണെന്ന് ബിന്ദു മോഹന്‍ ആരോപിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.