കൊച്ചി: ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവം ഡിസംബര്‍ മൂന്നിനു നടക്കുമെന്നു സംഘാടകര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. പുലര്‍ച്ച നാലിനു ഗണപതിഹോമം. ഒന്‍പതിന് ആധ്യാത്മിക സംഗമം രാധാകൃഷ്ണന് നമ്പൂതിരി ഉദ്ഘാടനം ചെയ്യും. പൊങ്കാലയുടെ ഉദ്ഘാടനം സിംഗപ്പൂരിലെ ശ്രീനിവാസ പെരുമാള്‍ ക്ഷേത്രം അംഗം ധര്‍മ്മ ചിന്താമണി കുമാര്‍ പിള്ള നിര്‍വഹിക്കും.
രാധാകൃഷ്ണന് നമ്പൂതിരി പൊങ്കാലയ്ക്ക് അടുപ്പില്‍ തീ പകരും. മണിക്കുട്ടന് നമ്പൂതിരി ക്ഷേത്രചടങ്ങുകള്‍ക്കു നേതൃത്വം നല്‍കും. വൈകിട്ട് 5.30നു സാംസ്കാരിക സമ്മേളനം തോമസ് ചാണ്ടി എംഎല്‍എ ഉദ്ഘാടനം ചെയ്യും. കൊടിക്കുന്നേല്‍ സുരേഷ് എംപി, തലവടി പഞ്ചായത്ത് പ്രസിഡന്റ് ജനൂപ് പുഷ്പാകരന്‍, നെടുമ്പ്രം പഞ്ചായത്ത് പ്രസിഡന്റ് സുനില്‍ കുമാര്‍, ബിജെപി ജില്ലാ പ്രസിഡന്റ് കെ. സോമന്, കെപിസിസി ജനറല്‍ സെക്രട്ടറി അബ്ദുള്‍ ലത്തീഫ്, യുഎന്‍ വിദഗ്ധ സമിതി ചെയര്മാന് ഡോ. സി.വി. ആനന്ദബോസ് തുടങ്ങിയവര്‍ പ്രസംഗിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: