മെയ്ക്ക് ഇന്‍ ഇന്ത്യ ജര്‍മന്‍ പാഠ്യപദ്ധതിയില്‍

Saturday 25 November 2017 2:45 am IST

ന്യൂദല്‍ഹി : ഇന്ത്യയെ ആഗോളതലത്തില്‍ സ്വയം സംരഭകശക്തിയായി ഉയര്‍ത്താന്‍ ശേഷിയുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതി ജര്‍മന്‍ യൂണിവേഴ്‌സിറ്റിയില്‍ പഠന വിഷയം.സ്‌റ്റെയിന്‍ബിസ് യൂണിവേഴ്‌സിറ്റിയാണ് ‘ഗ്ലോബല്‍ ടെക്‌നോളജി മാനേജ്‌മെന്റ് ഏഷ്യ’ എന്ന വിഷയത്തില്‍ മാസ്റ്റര്‍ ഇന്‍ സയന്‍സ് പാഠ്യപദ്ധതി രൂപകല്പന ചെയ്തിരിക്കുന്നത്. ഇതിലാണ് മെയ്ക്ക് ഇന്‍ ഇന്ത്യയും.

ഐവറി എഡ്യുക്കേഷന്റെയും ,സ്റ്റെയിന്‍ബിസ് ഗ്ലോബല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെയും സംയുക്ത സഹകരണത്തോടെയാണ് കോഴ്‌സ് തുടങ്ങുന്നത്.
ആദ്യമായാണ് പ്രയോഗികതലത്തില്‍ സാങ്കേതികവിദ്യയെയും നേതൃത്വത്തെയും ഒരു കുടക്കീഴിലാക്കി ആസൂത്രിതമായി രൂപകല്പന ചെയ്ത ഇത്തരത്തിലൊരു പാഠ്യപദ്ധതി. നാനോടെക്‌നോളജി ,മെഡിസിന്‍ ,ബയോടെക്‌നോളജി ,ഐടി,നിര്‍മാണം എന്നീ മേഖലകള്‍ക്ക് മുന്‍തൂക്കം നല്‍കുന്നതാണ് ഈ തൊഴിലധിഷ്ഠിത പാഠ്യപദ്ധതി.

2വര്‍ഷമാണ് കോഴ്‌സിന്റെ കാലാവധി. ‘ആഗോളസാമ്പത്തികരംഗത്ത് ഇന്ത്യയെ മുന്നിലെത്തിക്കാന്‍ തക്കവണ്ണം ശേഷിയുള്ള സംരഭമാണ് മെയ്ക്ക്ഇന്‍ ഇന്ത്യ. ലോകമെങ്ങും വിവരസാങ്കേതികവിദ്യരംഗത്ത് ഇന്ത്യയുടെ മുന്‍തൂക്കം ആദരിക്കപ്പെടുന്നതാണ് ഇത്തരത്തിലൊരു പാഠ്യപദ്ധതി വളര്‍ച്ചയെ ശക്തിപ്പെടുത്തുമെന്നും ഇതിന്റെ ലാഭം ഇന്ത്യന്‍ കമ്പനികള്‍ക്കാണെന്നും ‘ സ്റ്റെയിന്‍ബിസ് ഗ്ലോബല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ട്യൂബിന്‍ഗണ്‍ ഡയറക്ടര്‍ പ്രൊഫസര്‍ ബെര്‍ട്രാം ലോമുള്ളര്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.