തൊടുപുഴ: പെന്‍ഷന്‍കാരെ സര്‍ക്കാര്‍ സേവനത്തിന് പ്രയോജനപ്പെടുത്താന്‍ കമ്മീഷനെ നിയമിക്കണമെന്ന് ജസ്റ്റിസ് സി.എന്‍. രാമചന്ദ്രന് നായര്‍. കേരള സ്റ്റേറ്റ് പെന്‍ഷനേഴ്സ് സംഘ് 20-ാം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കഴിവും ആത്മാര്‍ത്ഥതയും പ്രവര്‍ത്തന പരിചയവുമുള്ള പെന്‍ഷന്‍കാരുടെ സേവനം വലിയ പ്രതിഫലം നല്‍കാതെ തന്നെ സര്‍ക്കാരിന് ഉപയോഗപ്പെടുത്തുവാന്‍ കഴിയുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരെ സമൂഹത്തിനു ഉപകാരപ്രദമായ രീതിയില്‍ പുനര്‍വിന്യസിക്കണം. കൃഷിവകുപ്പിലെ ഉദ്യോഗസ്ഥര്‍ കൃഷിസ്ഥലത്തുപോയി കര്‍ഷകരെ സഹായിക്കണം. മൃഗസംരക്ഷണ വകുപ്പിലെ ജീവനക്കാര്‍ പശുക്കളെ വളര്‍ത്തുന്നവര്‍ക്ക് അവരുടെ സ്ഥലങ്ങളില്‍ ചെന്ന് സേവനം നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.
പെന്‍ഷനേഴ്സ് സംഘ് സംസ്ഥാന പ്രസിഡന്റ് പി. പ്രഭാകരന് നായര്‍ അദ്ധ്യക്ഷത വഹിച്ചു. ബിഎംഎസ്. സംസ്ഥാന സെക്രട്ടറി പി. ശശിധരന്, ബിജെപി സംസ്ഥാന സമിതിയംഗം അഡ്വ. ബി. രാധാകൃഷ്ണ മേനോന്, ഫെറ്റോ സംസ്ഥാന ജനറല്‍ സെക്രട്ടറി പി. സുനില്‍കുമാര്‍, സ്വാഗതസംഘം ചെയര്മാന് അഡ്വ. എസ്. പ്രവീണ്‍, ജനറല്‍ കണ്‍വീനര്‍ പി. എന്‍. ഉണ്ണികൃഷ്ണന് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: