കൊച്ചി: രഞ്ജി ട്രോഫയില്‍ നോക്കൗട്ട് ലക്ഷ്യമിട്ട് കേരളം നിര്‍ണായ മത്സരത്തിനിറങ്ങുന്നു. ഗ്രൂപ്പ് ബിയില്‍ കേരളവും ഹരിയാനായും തമ്മിലുള്ള മത്സരം ഇന്ന് ആരംഭിക്കും. ഹരിയാനയിലെ ലാഹ്ളിയിലെ ചൗധരി ബന്‍സിലാല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം.
അഞ്ചു മത്സരങ്ങളില്‍ നാലുജയവും ഒരു തോല്‍വിയും ഏറ്റുവാങ്ങിയ കേരളം 24 പോയിന്റുമായി ഗ്രൂപ്പില്‍ രണ്ടാം സ്ഥാനത്താണ്. ഇത്രയും കളികളില്‍ നിന്ന് ഒമ്പതു പോയിന്റു നേടിയ ഹരിയാന അഞ്ചാം സ്ഥാനത്തും. ഹരിയാനയെ തോല്‍പ്പിച്ചാല്‍ കേരളത്തിന് നോക്കൗട്ടില്‍ കടക്കാനാകും.
കേരള ടീം : സച്ചിന്‍ബേബി (ക്യാപ്റ്റന്‍), സഞ്ജു സാംസണ്, രോഹന് പ്രേം , ജലജ് സക്സേന, അരുണ്‍ കാര്‍ത്തിക്, സന്ദീപ് വാര്യര്‍, ബേസില്‍ തമ്പി, എം.ഡി നിധീഷ് , സിജോമോന്‍ ജോസഫ്, വിഷ്ണു വിനോദ്, സല്മാന് നിസാര്‍, ഫാബിദ് ഫാറൂഖ്, ആസിഫ് കെ.എം, നിഖിലേഷ് സുരേന്ദ്രന്, അക്ഷയ് കെ.സി, വിനോദ് കുമാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: