പോലീസ് ക്വാട്ടേഴ്‌സില്‍ കവര്‍ച്ചാ ശ്രമം

Friday 24 November 2017 10:35 pm IST

കണ്ണൂര്‍: പോലീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്ക് സമീപത്തെ പോലീസ് ക്വാട്ടേഴ്‌സില്‍ കവര്‍ച്ചാ ശ്രമം. മുന്‍നഗരസഭാധ്യക്ഷ റോഷ് നിഖാലിദ്, എ.ആര്‍ അസിസ്റ്റന്റ് കമാന്റന്റ് വിശ്വനാഥ് എന്നിവരുടേതുള്‍പ്പെടെയുള്ള ക്വാട്ടേഴ്‌സുകളിലാണ് കവര്‍ച്ചാശ്രമം നടന്നത്. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് സംഭവം. ആറ് ക്വാട്ടേഴ്‌സകളുടെ മുന്‍വശത്തെ പൂട്ടുകള്‍ പൊളിച്ച നിലയിലാണ്. ഒരിടത്തുനിന്നും ഒന്നും മോഷണം പോയിട്ടില്ലെന്നാണ് പ്രാഥമിക വിവരം.
ക്വാര്‍ട്ടേഴ്‌സുകളുടെ പൂട്ട് പൊട്ടിച്ച് അകത്തുകടന്ന മോഷ്ടാവ് അലമാരയും മേശയുമുള്‍പ്പെടെയുള്ള ഫര്‍ണിച്ചറുകള്‍ അരിച്ചുപെറുക്കി. ക്വാര്‍ട്ടേഴ്‌സുകളില്‍ ഇന്നലെ താമസക്കാര്‍ ഉണ്ടായിരുന്നില്ല. മുന്‍ നഗരസഭാ ചെയര്‍ പേഴ്‌സണ്‍ റോഷ്‌നി ഖാലിദ് താമസിക്കുന്ന ക്വാര്‍ട്ടേഴ്‌സില്‍ പൂട്ട് പൊളിച്ചാണ് കള്ളന്‍ അകത്തുകടന്നത്. ഇവര്‍ സംഭവസമയം വീട്ടിലുണ്ടായിരുന്നില്ല. ഈ ക്വാര്‍ട്ടേഴ്‌സില്‍ അലമാരയുടെ താക്കോല്‍ വീട്ടില്‍ തന്നെ വച്ചാണ് വീട്ടുകാര്‍ പുറത്ത് പോയിരുന്നത്. താക്കോലുപയോഗിച്ച് കള്ളന്‍ അലമാര അരിച്ചുപെറുക്കിയെങ്കിലും ഒന്നും കൊണ്ടുപോയിട്ടില്ലെന്ന് താമസക്കാര്‍ പറഞ്ഞു. ടൗണ്‍പൊലീസ് അന്വേഷണം തുടങ്ങി.
വിരലടയാള വിദഗ്ധര്‍ സ്ഥലത്തെത്തി ക്വാര്‍ട്ടേഴ്‌സുകളില്‍ പരിശോധന നടത്തി. മറ്റു ക്വാര്‍ട്ടേഴ്‌സുകളില്‍ എന്തെങ്കിലും നഷ്ടപ്പെട്ടിട്ടുണ്ടോ എന്നകാര്യം പരിശോധിച്ചു വരികയാണ്. ജില്ലാ പൊലീസ് ആസ്ഥാനത്തിന് തൊട്ടടുത്ത് തന്നെയുള്ള ക്വാര്‍ട്ടേഴ്‌സുകളില്‍ നടന്ന കവര്‍ച്ചാ ശ്രമം അതീവ ഗൗരവമായാണ് കാണുന്നത്. പോലീസ് ക്വാര്‍ട്ടേഴ്‌സുകളില്‍ വേണ്ടത്ര സുരക്ഷാ ക്രമീകരണമില്ലാത്തതാണ് സംഭവം വെളിവാക്കുന്നതെന്ന് വിമര്‍ശനമുയരുന്നുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.