ജിഹാദി-ചുവപ്പു ഭീകരത സിപിഎമ്മിനെതിരായ മുന്നേറ്റംവേണം: ശോഭാസുരേന്ദ്രന്‍

Friday 24 November 2017 11:23 pm IST

കടുങ്ങല്ലൂര്‍: ജിഹാദി ഭീകര വാദികളെ കൂട്ടുപിടിച്ചു കൊണ്ടു കേരളത്തെ ചുവപ്പിക്കാനും കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന വികസന പദ്ധതികള്‍ അട്ടിമറിക്കാനുമുള്ള സിപിഎമ്മിന്റെ ശ്രമങ്ങള്‍ക്കെതിരെ ജനാധിപത്യ വിശ്വാസികള്‍ മുന്നോട്ടുവരണമെന്ന് ബിജെപി സംസ്ഥാന ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാസുരേന്ദ്രന്‍. കെ.ടി. ജയകൃഷ്ണന്‍ മാസ്റ്റര്‍ ബലിദാനദിനത്തില്‍ കിഴക്കേ കടുങ്ങല്ലൂരില്‍ നിന്നും ആരംഭിക്കുന്ന ജില്ലാ റാലിയുടെ പ്രചരണാര്‍ത്ഥം കിഴക്കേ കടുങ്ങല്ലൂര്‍ കവലയില്‍ നടന്ന പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.
‘പദ്മാവതി’ പോലെയുള്ള സിനിമകളിലൂടെ ചരിത്രത്തെ വളച്ചൊടിച്ചുകൊണ്ടു ഭാരതീയ സംസ്‌കൃതിക്കുനേരെ ഉയരുന്ന ഏതു ശ്രമങ്ങളെയും കര്‍ശനമായി നേരിടുമെന്നും ശോഭ തന്റെ പ്രസംഗത്തില്‍ പറഞ്ഞു. യോഗത്തില്‍ ബിജെപി ജില്ലാ സെക്രട്ടറി എം.എന്‍.ഗോപി, കളമശ്ശേരി മണ്ഡലം പ്രസിഡന്റ് ഉല്ലാസ്‌കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. ജില്ലാ സെക്രട്ടറി കെ.എസ്. ഉദയകുമാര്‍ ,ബിജെപി കടുങ്ങല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി.സജീവ് എന്നിവര്‍ സന്നിഹിതരായിരുന്നു. വാര്‍ഡ് മെമ്പര്‍ ജയപ്രകാശ് സ്വാഗതവും കെ.ആര്‍.രാമചന്ദ്രന്‍ നന്ദിയും പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.