ശ്രീനഗര്‍ : ഭീകരര്‍ തട്ടിക്കൊണ്ടുപോയ സൈനികനെ അതിദാരുണമായി കൊലപ്പെടുത്തി . ഗുറേസ് സെക്ടറില്‍ ജോലി ചെയ്തിരുന്ന ഇര്ഫാന് ദറാണു മരിച്ചത്.
ശരീരം മുഴുവനും വെടിയേറ്റ നിലയിലാണ് സൈനികന്റെ മൃതദേഹം കണ്ടെത്തിയത്. ദക്ഷിണ കശ്മീരിലെ ഷോപ്പിയാനില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.
ഷോപ്പിയാനിലെ സെന്സെന് സ്വദേശിയാണ് ഇര്ഫാന്. മൃതദേഹം കണ്ട് സ്ഥലവാസികളാണ് പോലീസിനെ വിവരമറിയിച്ചത്. ഇദ്ദേഹത്തിന്റെ കാറും സംഭവ സ്ഥലത്തുന്നിന്ന് കണ്ടെത്തിയിട്ടുണ്ടെന്ന് എസ്പി അംബാര്കര് ശ്രിറാം പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: