അഭിഷേക് വര്‍മയ്ക്കെതിരെ വീണ്ടും കേസ് രജിസ്റ്റര്‍ ചെയ്തു

Thursday 20 September 2012 2:41 pm IST

ന്യൂദല്‍ഹി: വ്യവസായിയും ആയുധ കച്ചടക്കാരനുമായ അഭിഷേക്‌ വര്‍മ്മയ്ക്കെതിരെ വീണ്ടും കേസ്‌ രജിസ്റ്റര്‍ ചെയ്തു. വഞ്ചനയ്ക്കും വ്യാജ രേഖകള്‍ ചമച്ചതിനെതിരെയുമാണ്‌ കേസ്‌ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്‌. ഇയാള്‍ക്കൊതിരെ തെളിവുകള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ സിബിഐ അഭിഷേക്‌ ശര്‍മ്മയെ അറസ്റ്റു ചെയ്തു. തനിക്കെതിരായ കേസുകളില്‍ തെളിവുകളുടെ അഭാവത്തില്‍ അന്വേഷണം അവസാനിപ്പിച്ചെന്ന് ചൂണ്ടിക്കാടി മുതിര്‍ന്ന സിബിഐ ഉദ്യോഗസ്ഥന്റെ പേരില്‍ കത്ത്‌ തയ്യാറാക്കിയെന്ന കുറ്റവും അഭിഷേക്‌ വര്‍മ്മയ്ക്കെതിരെയുണ്ട്‌. അന്വേഷണത്തെ തുടര്‍ന്ന്‌ ഇയാളുടെ ബാങ്ക്‌ അക്കൗണ്ടുകള്‍ മരവിപ്പിച്ചിരുന്നു. അതേസമയം കത്ത്‌ തയ്യാറാക്കി അയക്കുന്നതിനൊടെപ്പം മരവിപ്പിച്ച അക്കൗണ്ടുകള്‍ പുനരുജ്ജിവിപ്പിക്കാനായിരുന്നു വര്‍മ്മയുടെ ശ്രമം. ആയുധ കച്ചവട അഴിമതിയുടെ പേരിലാണ്‌ വര്‍മ്മയ്ക്കൊതിരെ ആദ്യം കേസ്‌ രജിസ്റ്റര്‍ ചെയ്തത്‌. വര്‍മ്മയേയും ഭാര്യയെയും എന്‍ഫോഴ്സ്മെന്റ്‌ ഡയറേക്റ്റര്‍ ഉദ്യോഗസ്ഥര്‍ ആഗസ്റ്റ്‌ 28 ന്‌ അറസ്റ്റ്‌ ചെയ്തിരുന്നു. സര്‍ക്കാര്‍ കരിമ്പട്ടികയിലുള്ള സ്വീസ്‌ ആയുധ കമ്പനിയില്‍ നിന്ന്‌ പണം കൈപ്പറ്റിയെന്ന കുറ്റത്തിനായിരുന്നു അറസ്റ്റ്. ഇതുകൂടാതെ ആയുധ കച്ചവട അഴിമതിയുമായി ബന്ധപ്പെട്ടു രണ്ട്‌ കേസുകളില്‍ ഇയാളെ സിബിഐ അറസ്റ്റ്‌ ചെയ്തിരുന്നു.എന്നാല്‍ ഈ കേസുകളില്‍ ആഗസ്റ്റ്‌ എട്ടിന്‌ ഇയാള്‍ ജാമ്യത്തിലിറങ്ങി

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.