പുതിയ ശാസ്ത്രജ്ഞര്‍ക്കായി രാജ്യം കാത്തിരിക്കുന്നു: ഉമ്മന്‍.വി.ഉമ്മന്‍

Saturday 25 November 2017 2:54 pm IST


കൊല്ലം: ഭാരതം പുതിയ ശാസ്ത്രജ്ഞര്‍ക്കായി കാത്തിരിക്കുന്നുവെന്ന് കേരളാ ജൈവ വൈവിധ്യ ബോര്‍ഡ് മുന്‍ ഡയറക്ടര്‍ ഡോ. ഉമ്മന്‍.വി.ഉമ്മന്‍. ജന്മഭൂമിയും സയന്‍സ് ഇന്ത്യയും ചേര്‍ന്ന് സംഘടിപ്പിക്കുന്ന സ്റ്റുഡന്റ്‌സ് സയന്‍സ് ഫെസ്റ്റിവല്‍ ഓഫ് കേരള (എസ്എസ്എഫ്‌കെ)യില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശാസ്ത്രത്തിന്റെ വികസനം മനുഷ്യനന്മയക്കായായാണ് വിനിയോഗിക്കുന്നത്. സി.വി. രാമനില്‍ തുടങ്ങിയതാണ് നമ്മുടെ ശാസ്ത്ര പരമ്പര. പൂജ്യം മുതല്‍ ആള്‍ജിബ്രാ വരയുള്ള മഹത്തായ സംഭാവനകള്‍ ശാസ്ത്രലോകത്തിന് നല്‍കിയ ചരിത്രമാണ് ഭാരതത്തിനുള്ളത്. ഒരുനേരത്തെ ആഹാരത്തിന് വേണ്ടി ഇതര രാജ്യങ്ങളില്‍ നിന്നുള്ള കപ്പലുകളെ കാത്തിരുന്നു. ഇന്ന് ഭക്ഷണം സൂക്ഷിക്കുന്ന രാജ്യമായി ഭാരതം മാറിയതും ഭക്ഷ്യഭദ്രതാ നിയമം പാര്‍ലമെന്റില്‍ പാതകര്‍ന്ന് തരിപ്പണമായ സമ്പത്ത് വ്യസ്ഥയായിരുന്നു 1974 ല്‍ സ്വാതന്ത്ര്യം ലഭ്യമായപ്പോള്‍ നമ്മുടെ രാജ്യത്തിന് ഉണ്ടായിരുന്നത്. പകര്‍ച്ചവ്യാധിയും പട്ടിണി മരണവുമായി ഒന്നര പതിറ്റാണ്ടോളം കടന്നുപോയി.
ഭക്ഷ്യസുരക്ഷയ്ക്കായി ഹരിത വിപ്ലവത്തിന് എം.എസ്. സ്വാമിനാഥന്‍ എന്ന ശാസ്ത്രജ്ഞന്‍ ചുക്കാന്‍ പിടിച്ചത് ഈ അവസരത്തിനാലാണ്. അദ്ദേഹത്തിന്റെ കണ്ടെത്തലുകള്‍ രാജ്യത്തെ പട്ടിണിയില്‍ നിന്ന് മാറ്റി.
ശാസ്ത്രം സത്യമാണ്. അതിന്റെ നൈരന്ത്ര്യവും വളര്‍ച്ചയുമാണ് ഇന്നും നടക്കുന്നത്. പ്രതിസന്ധികളും ബുദ്ധിമുട്ടികളും അതിജീവിച്ച് തളരാതെ ശാസ്ത്രപാതയില്‍ മുന്നേറാനുള്ള തീരുമാനമാണ് വിദ്യാര്‍ത്ഥികള്‍ക്ക് ഉണ്ടാകേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.
ഇരുപതാം നൂറ്റാണ്ട് ശാസ്ത്രത്തിന്റെ വികസനത്തിനായിരുന്നു. ജയ്ജവാന്‍ ജയ് കിനാസന്‍ എന്ന മുദ്രാവാക്യത്തിന് ഒപ്പം ജയ് വിജ്ഞാന്‍ എന്നുകൂടി ചേര്‍ത്തത് ശാസ്ത്രവളര്‍ച്ചയുടെ തെളിവാണ്.
ഇനിയും രാജ്യത്തിന്റ വികസനത്തിന് കൂടുതല്‍ ഇടപെടലുകള്‍ ശാസ്ത്രലോകത്ത് നിന്നും ഉണ്ടാകാന്‍ യുവതലമുറ ശാസ്ത്രലോകത്തേക്ക് എത്തണം. അതിനുള്ള ശാസ്ത്ര അവബോധവും കഴിവുകളും നമ്മുടെ കുട്ടികളിലുണ്ട്. അതിനെ പരിപോഷിപ്പിക്കാന്‍ ഇത്തരം ശാസ്‌ത്രോത്സവങ്ങള്‍ ഉപകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. നൂതന കണ്ടുപിടുത്തങ്ങള്‍
ഉണ്ടാകണം
ശാസ്ത്രം നിത്യ സത്യമാണെന്നും അതുപയോഗിച്ചുള്ള നൂതനമായ കണ്ടുപിടുത്തങ്ങള്‍ നടത്താന്‍ വിദ്യാര്‍ഥിസമൂഹം പ്രാപ്തരാകണമെന്നും ദേശീയ അധ്യാപക പരിഷത്ത് ദേശീയ സെക്രട്ടറി പി.എസ്. ഗോപകുമാര്‍. കൊല്ലം വടക്കേവിള ശ്രീനാരായണ പബ്ലിക് സ്‌കൂളില്‍ ജന്മഭൂമിയും സയന്‍സ് ഇന്ത്യയും ചേര്‍ന്ന് സംഘടിപ്പിക്കുന്ന സ്റ്റുഡന്റ്‌സ് സയന്‍സ് ഫെസ്റ്റിവല്‍ ഓഫ് കേരള (എസ്എസ്എഫ്‌കെ)യില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആവര്‍ത്തിച്ച് ഉപയോഗിക്കാവുന്ന ഉപഗ്രഹ വിക്ഷേണപണ വാഹനത്തിലേക്ക് രാജ്യം എത്തിനില്‍കുന്നു. ഇനിയും ഒരുപാട് കണ്ടുപിടുത്തങ്ങള്‍ ശാസ്ത്രസാങ്കേതിക വിദ്യഉപയോഗിച്ച് ഉണ്ടാകാനുണ്ട്. അതിനായി വിദ്യാര്‍ഥി സമൂഹം മുന്നോട്ടുവരണം. കേരള വിദ്യാഭ്യാസത്തിലെ പുതുയുഗ പിറവിയായി എസ്എസ്എഫ്‌കെയെ കാണണം. പൊതുവിദ്യാഭ്യാസത്തിന് സമാന്തരമായി വിദ്യാര്‍ഥികള്‍ക്ക് വേണ്ടി ഇത്തൊരു സംരംഭം ആദ്യമണെന്നും അദ്ദേഹം പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.