അനധികൃത പാര്‍ക്കിങ് ഗതാഗത തടസ്സമായി

Sunday 26 November 2017 2:48 am IST

വണ്ടാനം: മെഡിക്കല്‍ കോളേജ് ആശുപത്രി വളപ്പിലെ അനധികൃത പാര്‍ക്കിങ് ആംബുലന്‍സുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ക്ക് ഗാതാഗത തടസ്സം സൃഷ്ടിക്കുന്നു. അത്യാഹിത വിഭാഗത്തിന്റെ പരിസര പ്രദേശങ്ങളില്‍ നിരവധി വാഹനങ്ങളാണ് അനധികൃതമായി പാര്‍ക്ക് ചെയ്യുന്നത്.
കോടികളുടെ ഫണ്ട് ആശുപത്രി വികസന സമിതിയ്ക്കുണ്ടെങ്കിലും പാര്‍ക്കിങ് ഏരിയ തിരിച്ച് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനായുള്ള സംവിധാനം ഏര്‍പ്പെടുത്തുന്നില്ല. ആശുപത്രി അത്യാഹിതത്തിന് മുന്‍ഭാഗം ഇരുവശങ്ങളിലായി രണ്ട് ഏക്കറിലധികം സ്ഥലമാണ് പുല്ലുപിടിച്ചു കിടക്കുന്നത്.
ഇത് മുമ്പ് പൂന്തോട്ടമായിരുന്നങ്കിലും ഇപ്പോള്‍ ഇത് പുല്‍തോട്ടമായി മാറിയിരിക്കുകയാണ്. ഇവിടെ പാര്‍ക്കിങ് ഏരിയ നിര്‍മ്മിച്ചു നല്‍കിയാല്‍ ഗതാഗത കുരുക്ക് ഒഴുവാകുകയും രോഗികളുമായി എത്തുന്ന വാഹനങ്ങള്‍ കുരുക്കില്‍ നിന്ന് ഒഴിവാകുകയും ചെയ്യും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.