മുഹമ്മ:സ്കൂള്‍ മികവുകള്‍ പങ്കുവയ്ക്കുന്ന വിദ്യാലയ കൂട്ടുചേരല് പരിപാടിക്ക് ജില്ലയില്‍ തുടക്കമായി. സര്‍വശിക്ഷാ അഭിയാന് നേതൃത്വത്തില്‍ സ്കൂള്‍ ട്വിന്നിങ് പ്രോഗ്രാം എന്ന പേരില്‍ നടപ്പാക്കുന്ന പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം മുഹമ്മ സിഎംഎസ്എല്‍പി സ്കൂളില്‍ നടന്നു. കടക്കരപ്പള്ളി ഗവ. എല്‍പി സ്കൂളായിരുന്നു അതിഥി.കുട്ടികളോടൊപ്പം രക്ഷിതാക്കള്‍, അധ്യാപകര്‍, ജനപ്രതിനിധികള്‍ എന്നിവരും ഒത്തുചേരലില്‍ പങ്കെടുത്തു. ജില്ലാ പ്രോജക്ട് ഓഫീസര്‍ എം സിദ്ധിഖ്, പ്രോഗ്രാം ഓഫീസര്‍മാരായ എം. ഷുക്കൂര്‍, ശശി ബിന്ദു, രജനീഷ്, കടക്കരപ്പള്ളി സ്കൂള്‍ ഹെഡ്മിസ്ട്രസ്, ഡി പത്മകുമാരി തുടങ്ങിയവര്‍ അനുഭവങ്ങള്‍ പങ്കുവെച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: