ചേര്‍ത്തല: വയലാര്‍ ഗ്രാമത്തെ നഗരവുമായി ബന്ധിപ്പിക്കുന്ന കുറിയമുട്ടം പാലം പുതുക്കി പണിയാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് പരിസ്ഥിതി ദൗത്യ സംരക്ഷണ സേന സംസ്ഥാന കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. പതിറ്റാണ്ടുകള്‍ പഴക്കമുള്ള പാലം തൂണുകള്‍ ദ്രവിച്ച് അപകടാവസ്ഥയിലായിട്ടും അധികൃതര്‍ അനങ്ങാപ്പാറ നയം സ്വീകരിക്കുന്നത് പ്രതിഷേധാര്‍ഹമാണെന്ന് യോഗം കുറ്റപ്പെടുത്തി.
രക്ഷാധികാരി പി.കെ. ബിനോയി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കട്ടിയാട്ട് ഗിരീശന് അദ്ധ്യക്ഷനായി. സംസ്ഥാന ജനറല്‍ സെക്രട്ടറി വിജീഷ് നെടുമ്പ്രക്കാട്, ശാലീന രാധാകൃഷ്ണന്, കിഷോര്‍ പൊന്നുരുന്നി, വിനോദ് കൃഷ്ണവിലാസം, കെ. മ•ഥന് വയലാര്‍, വി.കെ. രാജു. എസ്. ബിജു എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: