ചക്കുളത്തുകാവില്‍ പൊങ്കാല ഒരുക്കങ്ങള്‍ ആരംഭിച്ചു

Sunday 26 November 2017 1:51 am IST

എടത്വാ: ചക്കുചക്കുളത്തുകാവ് ഭഗവതി ക്ഷേത്രത്തില്‍ കാര്‍ത്തിക പൊങ്കാലയുടെ ഒരുക്കങ്ങള്‍ ആരംഭിച്ചു. ലക്ഷക്കണക്കിന് സ്ത്രീകള്‍ ഡിസംബര്‍ മൂന്നിന് പൊങ്കാല അര്‍പ്പിക്കാന്‍ ചക്കുളത്തുകാവില്‍ എത്തിച്ചേരും.
പൊങ്കാലയ്ക്ക് മുന്നോടിയായി പ്രഥാന വീഥിയും, ക്ഷേത്രപരിസരവും കൊടി-തോരണങ്ങളില്‍ അലങ്കരിച്ചുതുടങ്ങി. തൊഴിലാളികളും ക്ഷേത്ര വാളന്റിയേഴ്‌സുമാണ് ക്ഷേത്രവും പരിസരപ്രദേശവും കമനീയമാക്കുന്നത്.
ഗ്രീന്‍ പ്രോട്ടോകോളിന്റെ ഭാഗമായി ജില്ല ഭരണകൂടത്തിന്റെ നിര്‍ദ്ദേശപ്രകാരം പൂക്കള്‍ ശേഖരിക്കാനും നിവേദ്യം അര്‍പ്പിക്കാനുമുള്ള ഈറക്കുട്ടകള്‍ ചക്കുളത്തുകാവില്‍ എത്തിതുടങ്ങി.
നിരവധി തൊഴിലാളികളുടെ രാപ്പകല്‍ അധ്വാനമാണ് കൊട്ട നിര്‍മ്മിച്ച് നല്‍കിയത്. പൊങ്കാല ദിവസം രാവിലെ 8.30ന് വിളിച്ചുചൊല്ലി പ്രാര്‍ത്ഥന. ഒന്‍പതിന് പൊങ്കാലക്ക് തുടക്കംകുറിച്ച് ക്ഷേത്രശ്രീകോവിലില്‍ നിന്നും പണ്ടാരപൊങ്കാല അടുപ്പിലേയ്ക്ക് മുഖ്യകാര്യദര്‍ശി രാധാകൃക്ഷ്ണന്‍ നമ്പൂതിരി അഗ്നി പകരും.
പൊങ്കാലയുടെ ചടങ്ങുകള്‍ക്ക് കാര്യദര്‍ശി മണിക്കുട്ടന്‍ നമ്പൂതിരി നേതൃത്വം വഹിക്കും.സിങ്കപ്പൂര്‍ ശ്രീനിവാസ പെരുമാള്‍ ക്ഷേത്രം മെമ്പര്‍ ധര്‍മ്മ ചിന്താമണി കുമാര്‍ പിള്ളൈ പൊങ്കാല ഉദ്ഘാടനം ചെയ്യും. ഗോപിനാഥ പിള്ള മുഖ്യ അഥിതിയായിരിക്കും. സിങ്കപ്പൂര്‍ മലയാളി സമാജം പ്രസിഡന്റ് അജയകുമാര്‍ നായര്‍ മുഖ്യപ്രഭാഷണം നടത്തും. വൈകിട്ട് അഞ്ചിന് ക്ഷേത്ര കാര്യദര്‍ശി മണിക്കുട്ടന്‍ നമ്പൂതിരിയുടെ അദ്ധ്യക്ഷതയില്‍ കൂടുന്ന സാസ്‌കാരിക സമ്മേളനം കുട്ടനാട് എംഎല്‍എ തോമസ് ചാണ്ടി ഉദ്ഘാടനം ചെയ്യും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.