കുട്ടനാട്: നെടുമുടി നായര്‍ സമാജം ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ കുട്ടികള്‍ തയ്യാറാക്കിയ മെഗാപത്രമായ സാമാജികത്തിന്റെ പ്രകാശനം നെടുമുടി പൂപ്പള്ളിയില്‍ മന്ത്രി ഡോ. തോമസ് ഐസക് നിര്‍വഹിച്ചു.
200 ഓളം വിഷയങ്ങളെ അധികരിച്ചുള്ള വാര്‍ത്തകള്‍ 4000ത്തോളം ചാര്‍ട്ടു പേപ്പറുകളിലാണ് കുട്ടികള്‍ എഴുതി തയ്യാറാക്കിയത്. 3000ല്‍പരം ചിത്രങ്ങളും 200ഓളം കാര്‍ട്ടുണുകളും സാമാജികത്തിലുണ്ട്. പൂപ്പള്ളി ജംങ്ഷന് മുതല്‍ പൊങ്ങ പാലംവരെ രണ്ടര കിലോമീറ്റര്‍ നീളത്തിലായിരുന്നു പത്രത്തിന്റെ പ്രദര്‍ശനം.
രാവിലെ മുതല്‍ പ്രദര്‍ശനം അവസാനിക്കുന്നതുവരെ കുട്ടികളുടെ കലാപരിപാടികളും നടന്നു. അറുനൂറോളം കുട്ടികളാണ് ഈ ബൃഹദ് സൃഷ്ടിക്ക് പിന്നില്‍ പ്രവര്‍ത്തിച്ചത്. ഇത്രയും നീളമുള്ള പത്രം ലോകറെക്കോഡാകാനാണ് സാദ്ധ്യത. നിഖിത കെ. പ്രദീപാണ് ചീഫ് എഡിറ്റര്‍, എഡിറ്റോറിയല്‍ ബോര്‍ഡ് അംഗങ്ങള്‍ അഭിരാമ ലക്ഷ്മി, എം. അര്ജുന്, ജൂലിന്‍ ജോളി, ശ്രീലക്ഷ്മി, ശ്രീക്കുട്ടി മധു, പി. അനന്തകൃഷ്ണന്, ആരതി രതീഷ്, വരദ വേണുഗോപാല്‍, മേഘ സോമന്, കൃഷ്ണപ്രസാദ് എന്നിവരാണ്,
ഹെഡ്മാസറ്റര് ജി. ഗോപകുമാര്‍, ഉപദേശക സമിതി ഭാരവാഹികളായ കെ. ബീന, ജി. ഗോപകുമാര്‍, ആര്. സുകേഷ്കുമാര്‍, ആരതി എസ്. നായര്‍, സി. ജ്യോതി, ലിജി ജോര്‍ജ്, മനോജ് ജി. പണിക്കര്‍, സ്ക്കൂള് മാനേജര്‍ കെ. ഗോപകുമാര്‍ എന്നിവര്‍ വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണ നല്കി. സാമാജികം ഇനി സ്ക്കൂള് ലൈബ്രറിക്ക് സ്വന്തം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: