മാള: കഞ്ചാവുമായി യുവാക്കള്‍ അറസ്റ്റില്‍. ചില്ലറ വില്‍പ്പനയ്ക്കായി എത്തിച്ച കഞ്ചാവുമായി നെല്ലായ് സ്വദേശി നന്ദനം വീട്ടില്‍ അഖിലേഷ് (19) ആണ് പിടിയിലായത്. പുത്തന്‍ചിറ കരിങ്ങോള്‍ച്ചിറയില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. ഇയാളില്‍ നിന്ന് 19 പൊതികളിലായി സൂക്ഷിച്ചിരുന്ന 20 ഗ്രാമോളം കഞ്ചാവ് പിടിച്ചെടുത്തു.
കര്‍ണ്ണാടകയില്‍ നിന്ന് കഞ്ചാവ് വാങ്ങി ചില്ലറ വില്പന നടത്തിവരികയായിരുന്നു ഇയാള്‍. എക്സൈസ് ഇന്‍സ്പെക്ടര്‍ എസ്. അനീര്ഷയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്.
ഇരിങ്ങാലക്കുട: പൊട്ടിച്ചിറ ചാഴൂര്‍ സ്വദേശി ചേവാന്കുഴി വീട്ടില്‍ നബിലി(23)നെ 12 ഗ്രാം കഞ്ചാവുമായി എക്സൈസ് സംഘം ഇരിങ്ങാലക്കുട എക്സൈസ് ഓഫീസിനു മുന്നില്‍ നിന്നും പിടികൂടി. എക്സൈസ് ഇന്സപെക്ടര് എം.ഒ.വിനോദ്, പി.ഒ. നന്ദകുമാര്‍, സി.ഇ.ഒ.മാരായ ഗോവിന്ദന് പി.എ., സാബു ഐ.വി., ശിവന് സി.വി., കെ.കെ. വിജയന്, ജയശ്രീ, അഡി.എക്സൈസ് ഇന്‍സ്പെക്ടര്‍ മാമ്മുക്കുട്ടി പി.ഐ. എന്നിവരടങ്ങുന്ന സംഘമാണ് യുവാവിനെ പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: