ഇടുക്കി: പിക്ക്-അപ്പ് വാ നില് ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച കഞ്ചാവ് വാഹന പരിശോധനയക്കിടെ എക്സൈസ് നര്‍ക്കോട്ടിക് എന്‍ഫോഴ്സ്മെന്റ് സ്ക്വാഡ് പിടികൂടി. ഒരാള്‍ അറസ്റ്റില്‍. ദേവികുളം കെഡിഎച്ച് കമ്പനി തലയാര്‍ ഡിവിഷനില്‍ മോഹന്‍കുമാര്‍ ബി. (23) ആണ് 100 ഗ്രാം കഞ്ചാവുമായി പിടിയിലായത്. സ്വന്തം ഉപയോഗത്തിനായാണ് തമിഴ്നാട്ടില്‍ നിന്ന് കഞ്ചാവ് കടത്തയതെന്നാണ് മൊഴി. ഇന്നലെ രാവിലെ മൂന്നാംമൈലിന് സമീപത്ത് നിന്നാണ് പ്രതി കുടുങ്ങിയത്. എക്സൈസ് ഇന്‍സ്പെക്ടര്‍ ജി വിജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. റിമാന്‍ഡ് ചെയ്തു.
പീരുമേട്: പോലീസ് നടത്തിയ പരിശോധനയില്‍ ടൗണില്‍ നിന്ന് കഞ്ചാവുമായി യുവാവ് പിടിയില്‍. കടുത്തുരുത്തി സ്വദേശി അബിന്‍ (19)
ആണ് പിടിയിലായത്. ഇയാളില്‍ നിന്ന് 25 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. പീരുമേട് എസ്ഐ വിഷ്ണുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് പിടികൂടിയത്. റിമാന്‍ഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: