മറയൂര്‍: വന്യജീവികളുടെ ആക്രമണം തടയാന്‍ വനം വകുപ്പ് സ്ഥാപിച്ച സോളാര്‍ വേലിയുടെ ബാറ്ററിയും ഇന്‍വേര്‍ട്ടറും മോഷ്ടാക്കള്‍ കവര്‍ന്നു. മറയൂര്‍ ചന്ദന ഡിവിഷന്റെ ഭാഗമായ കാന്തല്ലൂര്‍ പുതുവെട്ട് ഭാഗത്ത് സ്ഥാപിച്ച ഇന്‍വേര്‍ട്ടറും ബാറ്ററിയുമാണ് മോഷണം പോയത്. പുതുവെട്ട് ഭാഗത്ത് വനാതിര്‍ത്തിയില്‍ താമസിക്കുന്ന മഠത്തിപറമ്പില്‍ മുനിയാണ്ടിയുടെ വീടിന് സമീപത്ത് സ്ഥാപിച്ചിരുന്ന ബോക്സ് അഴിച്ചാണ് ബാറ്ററിയും ഇന്‍വേര്‍ട്ടറും കവര്‍ന്നിരിക്കുന്നത്.
വന്യജീവികളുടെ ആക്രമണം ഏറ്റവും അധികം നേരിടുന്ന പ്രദേശമാണ് പുതുവെട്ട്, വണ്ണാന്തുറ ഭാഗം. പ്രദേശവാസികളുടെ നിരന്തരമായ അപേക്ഷയെ തുടര്‍ന്ന് അവര്‍ക്ക് സംരക്ഷണം നല്‍കുന്നതിനാണ് രണ്ട് മാസം മുന്‍പ് പുതുവെട്ട് ഭാഗത്ത് സോളാര്‍ ഫെന്‍സിങ്ങ് സ്ഥാപിച്ചത്. ബാറ്ററിയും ഇന്‍വേര്‍ട്ടറും മോഷണം പോയതിന് വണ്ണാന്തുറ ഡെപ്യൂട്ടി റേഞ്ചര്‍ മറയൂര്‍ പോലീസില്‍ പരാതി നല്കി. മറയൂര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: