തൃശ്ശൂര്‍: കഴിഞ്ഞ ദിവസം ഉണ്ടായ സിപിഎം ആക്രമണത്തിൽ പരിക്കേറ്റ ബിജെപി പ്രവര്ത്തകന് മരിച്ചു. കയ്പമംഗലം സ്വദേശി സതീശന്(51) ആണു മരിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ട് കയ്പമംഗലത്ത് സിപിഎം പ്രവര്‍ത്തകര്‍ ബിജെപി പ്രവർത്തകർക്ക് നേരെ ആക്രമണം അഴിച്ച് വിട്ടത്.
സംഘര്‍ഷത്തില്‍ നാലു ബിജെപി പ്രവര്‍ത്തകര്‍ക്കു പരിക്കേറ്റിരുന്നു. സംഘര്‍ഷത്തിനു പിന്നാലെ പ്രവര്‍ത്തകരെ ഉള്‍പ്പെടെ തൃശ്ശൂരിലെ ഒളരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും സതീശന് ഞായറാഴ്ച പുലര്‍ച്ചെ മരിക്കുകയായിരുന്നു. സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നതിനാല്‍ പ്രദേശത്ത് പോലീസ് ക്യാംപ് ചെയ്യുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: