ചവറ: വീട്ടിനുള്ളില്‍ ഉറങ്ങിക്കിടന്ന വീട്ടമ്മയുടെ മാല കവര്‍ന്നു. പന്മന നടുവത്തുചേരി കടുവിളയില് അജികുമാറിന്റെ ഭാര്യ ധന്യയുടെ മാലയാണ് കവര്‍ന്നത്. ഇന്നലെ പുലര്‍ച്ചെ 12.50നായിരുന്നു സംഭവം. വീടിന്റെ ഹാളില്‍ ജനലിനരുകിലെ സോഫയില്‍ കിടക്കുയായിരുന്ന വീട്ടമ്മയുടെ മാല ജനല്‍ വഴി പൊട്ടിച്ചെടുക്കുകയായിരുന്നു. മാല പൊട്ടിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട വീട്ടമ്മ തടസം പിടിച്ചതോടെ താലിമാലയുടെ ഒരുഭാഗം പൊട്ടിച്ചെടുത്ത് കടന്നുകളഞ്ഞതായി വീട്ടമ്മ പറഞ്ഞു. മൂന്ന് പവന് തൂക്കമുള്ള മാലയില്‍ താലിയുള്പ്പടെ ഒന്നര പവന് നഷ്ടപ്പെട്ടു. വീട്ടുകാരുടെ പരാതിയില്‍ ചവറ പോലീസ് അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: