കൊല്ലം: ഉപജില്ലാകലോത്സവം നാളെമുതല്‍ സെന്റ്അലോഷ്യസ് ഹയര്‍സെക്കന്ററി സ്കൂളില്‍ നടക്കുമെന്ന് കൊല്ലം എഇഒ മുഹമ്മദ് സിദ്ധീഖ് പത്രസമ്മേളനത്തില്‍ അറിയിച്ചു. നാളെ രാവിലെ 10ന് എം.മുകേഷ് എംഎല്‍എ കലോത്സവം ഉദ്ഘാടനം ചെയ്യും. മേയര്‍ വി.രാജേന്ദ്രബാബു അധ്യക്ഷത വഹിക്കും. സിനിആര്‍ട്ടിസ്റ്റ് മാസ്റ്റര്‍ സ്വരാജ് കലാദീപം തെളിയിക്കും. 330 ഇനങ്ങളിലായി 99 സ്കൂളുകളില്‍ നിന്നുള്ള 3100ഓളം വിദ്യാര്‍ഥികള്‍ കലോത്സവത്തില്‍ പങ്കെടുക്കും. സെന്റ് അലേഷ്യസ് സ്കൂള്‍, കര്‍മലറാണി ബി.എഡ് കോളജ്, സെന്റ് വിന്‍സന്റ് ഡിപോള്‍ ഹാള്‍ എന്നിവിടങ്ങളിലെ ഏഴുവേദികളിലായാണ് മത്സരങ്ങള്‍ നടക്കുക. വാടി സെന്റ് ആന്റണീസ് സ്കൂളിലാണ് ഉച്ചഭക്ഷണം ക്രമീകരിച്ചിരിക്കുന്നത്. നാല് ദിവസം നീണ്ടും നില്ക്കുന്ന കലോത്സവം 30ന് സമാപിക്കും. വൈകിട്ട് നാലിന് നടക്കുന്ന സമാപനസമ്മേളനം കൊല്ലം ഡെപ്യൂട്ടി മേയര്‍ വിജയാഫ്രാന്‍സിസ് ഉദ്ഘാടനം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: