തിരിച്ചെത്തിയാല്‍ മല്യ ആര്‍തര്‍ റോഡ് ജയിലില്‍

Sunday 26 November 2017 5:07 pm IST

ന്യൂദല്‍ഹി: ഇന്ത്യന്‍ ബാങ്കുകളില്‍ നിന്ന് കോടിക്കണക്കിന് രൂപ വായ്പ എടുത്ത് മുങ്ങിയ വിവാദ മദ്യവ്യവസായി വിജയ് മല്യയെ കൈമാറിയാല്‍ മുംബൈയിലെ ആര്‍തര്‍ റോഡ് ജയിലില്‍ താമസിപ്പിക്കുമെന്ന് ബ്രിട്ടനെ ഇന്ത്യ അറിയിക്കും. ഇന്ത്യയിലെ ബാങ്കുകളില്‍ നിന്ന് 9000 കോടി രൂപ വായ്പയെത്തു തിരിച്ചടയ്ക്കാതെ മുങ്ങിയ മല്യയെ രണ്ടു വട്ടം ബ്രിട്ടണില്‍ അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.

മല്യയെ വിട്ടുകിട്ടാനുള്ള കേസില്‍ ഇന്ത്യയ്ക്കു വേണ്ടി ഹാജരാകുന്ന അഭിഭാഷകര്‍ മുഖാന്തിരം ബ്രിട്ടനിലെ കോടതിയെ ഇക്കാര്യം അറയിക്കുമെന്ന് ആഭ്യന്തരമന്ത്രാലയത്തിന്റെ വക്താവ് അറിയിച്ചു. ലണ്ടനിലെ വെസ്റ്റ്മിന്‍സ്റ്റെര്‍ മജിസ്‌ട്രേറ്റ് കോടതിയായാണ് കേസു പരിഗണിക്കുന്നത്. തന്റെ ജീവനു ഭീഷണയുണ്ടെന്ന തരത്തില്‍ കോടതില്‍ മല്യ പ്രകടിപ്പിച്ച ആശങ്കയില്‍ അടിസ്ഥാനമില്ലെന്നും കോടതിയെ അറിയിക്കും.

ഇന്ത്യയിലെ ജയിലുകളില്‍ മികച്ച സൗകര്യങ്ങളുണ്ടെന്നും തടവുകാരുടെ അവകാശങ്ങളെ മാനിക്കുന്ന പാരമ്പര്യമാണ് ഉള്ളതെന്നും കോടതിയെ ധരിപ്പിക്കും.വിജയ് മല്യക്കു വേണ്ടി ഹാജരാകുന്ന അഭിഭാഷകര്‍ ഇന്ത്യയിലെ ജയിലുകളില്‍ മനുഷ്യവകാശങ്ങളെ ലംഘിക്കുന്നു എന്ന തരത്തില്‍ അവതരിപ്പിച്ച വാദങ്ങള്‍ ഉന്നയിച്ചിരുന്നു. മല്യയുടെ ജീവന് ഇന്ത്യയില്‍ ഭീഷണിയുണ്ടെന്നും അവര്‍ പറഞ്ഞു. അടുത്ത മാസം നാലിന് വാദം തുടരും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.