ആലപ്പുഴ: രാസവസ്തുക്കള്‍ മൂലമുള്ള ദുരന്തങ്ങള്‍ നേരിടുന്നതിനുള്ള ജില്ലയുടെ ശേഷി പരിശോധിക്കുന്നതിന് നവംബര്‍ 28ന് നടത്തുന്ന മോക്ക് ഡ്രില്ലുമായി ബന്ധപ്പെട്ട് വയലാറില്‍ ദേശീയപാതയ്ക്കു സമീപം പ്രാദേശിക യോഗം സംഘടിപ്പിച്ചു.
മോക്ക് ഡ്രില്ലിനുള്ള പ്രാദേശിക ഒരുക്കങ്ങള്‍ സംബന്ധിച്ച് യോഗം ചര്‍ച്ച ചെയ്തു. പട്ടണക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഷെരീഫ് അദ്ധ്യക്ഷനായി. മോക്ക് ഡ്രില്‍ നടത്തുന്ന തങ്കി കവലയ്ക്കും വയലാര്‍ കവലയ്ക്കുമിടയ്ക്കുള്ള പ്രദേശത്ത് ഇന്ന് ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ ബോധവല്‍ക്കരണം നടത്തും.
28ന് നടക്കുന്ന മോക്ക് ഡ്രില്ലിന്റെ അവസാനഘട്ട ഒരുക്കം വിലയിരുത്തുന്നതിന് ക്രൈസിസ് മാനേജ്മെന്റ് ഗ്രൂപ്പംഗങ്ങളുടെയും ജനപ്രതിനിധികളുടെയും യോഗം ഇന്ന്് ഉച്ചയ്ക്ക് രണ്ടിന് ബിഷപ്പ്മൂര് സ്കൂളിന് എതിര്‍വശത്തുള്ള എഐറ്റിയുസി യൂണിയന് ഹാളില്‍ നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: