'ക്ഷേത്രങ്ങളില്‍ വരേണ്ടത് വിശ്വാസികള്‍'

Monday 27 November 2017 2:50 am IST

ആലപ്പുഴ: ക്ഷേത്ര സങ്കേതങ്ങളെപ്പോലും ഫാന്‍സ് അസോസിയേഷനു കീഴിലാക്കുന്ന സംസ്‌കാരത്തിന് മാറ്റം വരണമെന്ന് എന്‍എസ്എസ് രജിസ്ട്രാര്‍ പി.എന്‍. സുരേഷ്. അമ്പലപ്പുഴ താലൂക്ക് എന്‍എസ്എസ് യൂണിയന്റെ അവാര്‍ഡു വിതരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദേവസ്വം ബോര്‍ഡിന് വരുമാനം ഉണ്ടാക്കാന്‍ വേണ്ടി ദൈവങ്ങളുടെ പേരില്‍ മുന്നില്‍ മേജര്‍ എന്നും മറ്റും ചേര്‍ക്കുന്നത് ഇതിനു തെളിവാണ്. തീര്‍ത്ഥാടന ടൂറിസത്തിലൂടെ വരുമാനം വര്‍ദ്ധിപ്പിക്കുകയാണ് ലക്ഷ്യം.
അല്ലാതെ ആദ്ധ്യാത്മികത വളര്‍ത്തുകയല്ല, ഭക്തര്‍ക്ക് അഭയകേന്ദ്രങ്ങളാണ് ക്ഷേത്രങ്ങള്‍. ആചാരങ്ങളിലും ക്ഷേത്രങ്ങളിലും വിശ്വാസം ഉള്ളവരാണ് ക്ഷേത്രങ്ങളില്‍ എത്തേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
താലൂക്ക് യൂണിയന്‍ പ്രസിഡന്റ് കെ.കെ. പത്മനാഭപിള്ള അദ്ധ്യക്ഷനായി. വിദ്യാഭ്യാസ എന്‍ഡോവ് മെന്റ് വിതരണം ചേര്‍ത്തല താലൂക്ക് യൂണിയന്‍ പ്രസിഡന്റ് പ്രൊഫ. ഇലഞ്ഞിയില്‍ രാധാകൃഷ്ണന്‍ നിര്‍വ്വഹിച്ചു.
തെക്കനാര്യാട് മന്നം സ്മാരക എന്‍എസ്എസ്‌കരയോഗം മികച്ച കരയോഗമായും വടക്കനാര്യാട് ധന്വന്തരീ എന്‍എസ്എസ് വനിതാ സമാജം മികച്ച വനിതാ സമാജമായും കാക്കാഴം കരയോഗത്തിലെ എന്‍. ശ്രീകുമാര്‍ മികച്ച കരയോഗം പ്രസിഡന്റായും കരൂര്‍ കരയോഗത്തിലെ ടി.വി. ചന്ദ്രശേഖരന്‍ നായര്‍ മികച്ച കരയോഗം സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു. ഇവര്‍ക്ക് അവാര്‍ഡുകള്‍ നല്‍കി.
യൂണിയന്‍ വൈസ് പ്രസിഡന്റ് പി. രാജഗോപാലപണിക്ര്‍, ഡോ. പി.എം. രമാദേവി, വി.കെ. ചന്ദ്രശേഖരക്കുറുപ്പ് തുടങ്ങിയവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.